ബാലാസോർ: ശബ്ദാതിവേഗ മിസൈൽ അസിസ്റ്റഡ് ടോർപിഡോ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. പ്രതിരോധ ഗവേഷണ വിഭാഗമാണ് ഇന്നലെ ദീർഘദൂര മിസൈൽ അസിസ്റ്റഡ് ടോർപിഡോ വിജയകരമായി പരീക്ഷിച്ചത്.
ഒഡീഷയിലെ ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം ദ്വീപിൽ വെച്ചായിരുന്നു ടോർപിഡോ പരീക്ഷണാർത്ഥം വിക്ഷേപിച്ചത്. മുങ്ങിക്കപ്പലുകളെ വളരെ ദൂരത്തു വച്ചുതന്നെ ആക്രമിച്ചു തകർക്കാൻ ശക്തമാണ് ഈ ആയുധം. ടോർപിഡോകളുടെ പരിമിതികൾ മറികടക്കുന്ന വിധമാണ് ഇതിന്റെ പ്രവർത്തനശൈലി.
സാധാരണ ടോർപിഡോകളുടെ റേഞ്ചും വേഗതയും പരിമിതമാണ്. നൂറുകണക്കിന് കിലോമീറ്റർ ദൂരെയുള്ള ശത്രുവിനെ കപ്പലുകളെയോ മുങ്ങിക്കപ്പലുകളെയോ ആക്രമിച്ചു തകർക്കാൻ അവയ്ക്കു സാധിക്കില്ല. എന്നാൽ, ഒരു ശബ്ദാതിവേഗ മിസൈലിന്റെ സഹായത്തോടു കൂടി വളരെ ദൂരെയുള്ള ശത്രുവിനെ സമീപിക്കുന്ന ഈ ടോർപിഡോ, അസാമാന്യ വേഗതയിൽ അവയെ ആക്രമിച്ച് തകർക്കും.
Post Your Comments