Jobs & VacanciesLatest NewsNewsIndiaEducation & Career

ഡിആര്‍ഡിഒയില്‍ റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു: വിശദവിവരങ്ങൾ

ഡൽഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിൽ (ഡിആര്‍ഡിഒ) റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 54,000 രൂപ. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്, നല്‍കിയിരിക്കുന്ന തീയതിയിലും സമയത്തും ‘ഡിഫന്‍സ് ലബോറട്ടറി, രത്തനാദ പാലസ്, ജോധ്പൂര്‍-342 011, രാജസ്ഥാന്‍’ എന്ന വിലാസത്തില്‍ വാക്ക്-ഇന്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. ആകെ ഒഴിവുകളുടെ എണ്ണം 3, പരമാവധി പ്രായം 35 വയസ്.

2 വര്‍ഷമാണ് ഫെലോഷിപ്പിന്റെ കാലാവധി. നിയമങ്ങള്‍ക്കനുസൃതമായി എച്ച്.ആര്‍.എയും മെഡിക്കല്‍ സൗകര്യങ്ങളും സഹിതം പ്രതിമാസം 54,000 രൂപ ലഭിക്കും. എസ്‌സി/എസ്‌ടി /പിഎച്ചിന് 5 വര്‍ഷം വരെയും ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3 വര്‍ഷം വരെയും പ്രായത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നു. എഎസ്‌സി/എസ്‌ടി/ ഒബിസി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയുള്ള അതോറിറ്റി നല്‍കുന്ന അസല്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പി.സി. ജോര്‍ജ്

കെമിസ്ട്രി/ഫിസിക്സ്/മെറ്റീരിയല്‍ സയന്‍സില്‍ പി.എച്ച്.ഡി അല്ലെങ്കില്‍ തത്തുല്യ ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഗവേഷണം, അദ്ധ്യാപനം, ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് പരിചയം എന്നിവയാണ് യോഗ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button