എസ്ബിഐയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസറാകാന്‍ ബിരുദക്കാര്‍ക്ക് അവസരം. വിവിധ സര്‍ക്കിളുകളുടെ പരിധിയില്‍പ്പെടുന്ന സംസ്ഥാനങ്ങളിലെ ബാങ്കുകളിലായി ആകെ 1226 ഒഴിവുകളാണ് ഉള്ളത്. ഒരാള്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുളളു. അതത് സംസ്ഥാനത്തെ ഭാഷ അറിഞ്ഞിരിക്കണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഭാഷാ പരിജ്ഞാനം (വായിക്കാനും എഴുതാനും മനസിലാക്കാനും കഴിയണം) വേണം. ടെസ്റ്റിലൂടെയാവും ഇത് വിലയിരുത്തപ്പെടുക.അപേക്ഷകര്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കിള്‍/സംസ്ഥാനങ്ങളിലെ ഒഴിവുകളിലക്കാണ് നിയമനം.
Read Also : എട്ട് മണിക്ക് ശേഷം അത്താഴം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
സര്‍ക്കിള്‍/സംസ്ഥാനം, ഭാഷ, ഒഴിവുകള്‍ എന്നീ ക്രമത്തില്‍
അഹമ്മദാബാദ്, ഗുജറാത്ത്, ഗുജറാത്തി, ഒഴിവുകള്‍-354.
ബെംഗളൂരു കര്‍ണാടകം, കന്നട, ഒഴിവുകള്‍-278.
ഭോപാല്‍, മധ്യപ്രദേശ് ആന്റ് ഛത്തീസ്ഗഢ്, ഹിന്ദി, ഒഴിവുകള്‍-214
ചെന്നൈ, തമിഴ്നാട്, തമിഴ്, ഒഴിവുകള്‍-276
ജയ്പൂര്‍, രാജസ്ഥാന്‍, ഹിന്ദി, ഒഴിവുകള്‍-104
Read Also : ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചുവെന്ന് വ്യാജ വാര്‍ത്ത നല്‍കിയ കേരളത്തിലെ യൂട്യൂബ് ചാനലിനെതിരെ പരാതി
അപേക്ഷകൾ ഓണ്‍ലൈനായി ഡിസംബര്‍ 29 നകം സമര്‍പ്പിക്കണം. . ഓണ്‍ലൈന്‍ റിട്ടണ്‍ ടെസ്റ്റ്, സ്‌ക്രീനിംഗ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനമുണ്ടാവുക.
Post Your Comments