കൊച്ചി : എംസി റോഡില്‍ കാലടി ശ്രീശങ്കര പാലം അറ്റകുറ്റപണികള്‍ക്ക് മുന്നോടിയായുള്ള വിദഗ്ധ പരിശോധനയ്ക്കായി അടച്ചു. 18 വരെയാണ് ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുന്നത്. 19 മുതല്‍ 21 വരെ നിയന്ത്രിത തോതിലുള്ള ഗതാഗതം അനുവദിക്കും.
14 മുതല്‍ 3 ദിവസം പാലത്തിലൂടെയുള്ള കാല്‍നട യാത്രയും അനുവദിക്കില്ല. പാലം അപകടാവസ്ഥയിലാണെന്ന ആശങ്കയ്ക്കിടയിലാണ് പരിശോധനകള്‍ക്കായി ഗതാഗതം പൂര്‍ണമായി നിരോധിക്കുന്നത്. തുടർന്ന് പണികളുടെ പുരോഗതി പരിശോധിച്ച ശേഷമാകും നിയന്ത്രണങ്ങള്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. രാത്രിയിലും സാങ്കേതിക പരിശോധന തുടരുന്നതിനാല്‍ 24 മണിക്കൂറും ഗതാഗതം പൂര്‍ണമായും നിരോധിക്കും.
Read Also : ഡോക്ടർമാരുടെ സമരം തുടരുന്നു, രോഗികളെ തിരിച്ചയച്ചു: ഓപികളില്‍ വന്‍ തിരക്ക്, ശസ്ത്രക്രിയകള്‍ മാറ്റി
പാലത്തിന്റെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോണ്‍ക്രീറ്റിന്റെ ബലം തുടങ്ങിയവ സംബന്ധിച്ച് പഠിക്കാനാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം പാലം അടച്ചിടുന്ന ദിവസങ്ങളില്‍ വാഹനങ്ങള്‍ തിരിച്ചുവിടാനുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
Post Your Comments