Latest NewsNewsIndia

വനിതാ കോളേജ് ഹോസ്റ്റലുകളിലടക്കം പൊലീസ് റെയ്ഡ്: കണ്ടെത്തിയത് വന്‍ കഞ്ചാവ്-മയക്കുമരുന്ന് ശേഖരം

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ കോളജില്‍ ലഹരി വേട്ട. മുപ്പതിലേറെ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ കഞ്ചാവും ലഹരിമരുന്നുമാണ് പിടികൂടിയത്. കഞ്ചാവ്- മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

Read Also: കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന നടി രാധിക, പ്രതികരിച്ച് ഭാഗ്യലക്ഷ്മി

പ്രദേശത്തെ കോളേജ് ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിലായിരുന്നു നടപടി. 500-ലധികം പോലീസ് ഉദ്യോഗസ്ഥര്‍ അണിനിരന്നായിരുന്നു ഇന്ന് വിവിധ കോളേജ് ഹോസ്റ്റലുകളില്‍ റെയ്ഡ് നടത്തിയത്. രാവിലെ ചെങ്കല്‍പട്ട് ജില്ലയിലെ പോത്തേരി, കാട്ടാങ്കുളത്തൂര്‍ എന്നിവിടങ്ങളിലെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിലായിരുന്നു പരിശോധന. കസ്റ്റഡിയിലായ വിദ്യാര്‍ത്ഥികളില്‍ നിന്ന് കഞ്ചാവും ലഹരി ഗുളികകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button