കൊച്ചി: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാംപിൾ സർവ്വേ തുടരാമെന്ന് ഹൈക്കോടതി. സാംപിൾ സർവേക്കെതിരെ എൻ എസ് എസ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം.
യുകെയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചയാൾ മരിച്ചു: ദു:ഖകരമെന്ന് ബോറിസ് ജോൺസൺ
എ വി രാമകൃഷ്ണ പിള്ള കമ്മീഷൻ ശുപാർശയിൽ ഉടൻ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സമഗ്ര സർവെ നടത്തണമെന്നായിരുന്നു രാമകൃഷ്ണപിള്ള കമ്മീഷൻ ശുപാർശ. ഇത് സംബന്ധിച്ച റിപോർട്ട് ജനുവരി 31 ന് മുമ്പ് കോടതിയിൽ സമർപ്പിക്കണമെന്നാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. സാംപിൾ സർവേക്കെതിരെ എൻ എസ് എസ് നൽകിയ ഹർജി അടുത്ത മാസം 31 ന് വീണ്ടും പരിഗണിക്കും. മുന്നാക്ക സംവരണ സാമ്പിൾ സർവ്വേ മാനദണ്ഡങ്ങളിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എൻഎസ്എസ് കോടതിയെ സമീപിച്ചത്.
Post Your Comments