Latest NewsNewsEuropeInternational

യുകെയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചയാൾ മരിച്ചു: ദു:ഖകരമെന്ന് ബോറിസ് ജോൺസൺ

ലണ്ടൻ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ച് യുകെയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം അറിയിച്ചത്. സങ്കടകരമായ വാർത്തയാണിതെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി റോഡിൽ ഇറക്കി വിട്ടു : മത്സ്യവാഹനം ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി

ഒമിക്രോൺ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്നും ഒമിക്രോൺ കരുതുന്നത് പോലെ നിസ്സാരമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാവരും എത്രയും വേഗം കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഡിസംബർ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനാണ് ബ്രിട്ടൺ പദ്ധതിയിടുന്നത്.. ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഗംഗയില്‍ സ്‌നാനം ചെയ്തും തൊഴിലാളികള്‍ക്ക് പുഷ്പവൃഷ്ടി നടത്തിയും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും പ്രധാനമന്ത്രി മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button