UAELatest NewsNewsInternationalGulf

യുഎഇ ഇന്ത്യ സെക്ടറിലെ വിമാന യാത്രികർ ലോക്കൽ ഫോൺ നമ്പറും ഇ-മെയിലും നൽകണം: നിർദ്ദേശവുമായി എയർ ഇന്ത്യ

അബുദാബി: യുഎഇ-ഇന്ത്യ സെക്ടറിലെ യാത്രികർക്ക് ലോക്കൽ ഫോൺ നമ്പറും ഇമെയിൽ ഐഡിയും നിർബന്ധമാണെന്ന് എയർ ഇന്ത്യ. പിഎൻആർ നമ്പറിനൊപ്പം ഇനി ഫോൺ നമ്പറും ഇ മെയിൽ ഐഡിയും നൽകണമെന്നാണ് എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: എസ്ബിഐയില്‍ അവസരം: ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കു മടക്ക യാത്രാ ടിക്കറ്റിൽ പോകുന്നവർ ഇന്ത്യയിൽ വിളിച്ചാൽ കിട്ടുന്ന നമ്പർ നൽകാത്തത് പ്രയാസമുണ്ടാക്കുന്നതായുള്ള നിരീക്ഷണത്തെ തുടർന്നാണ് നടപടി. ഇന്ത്യയിൽ നിന്നും യുഎഇയിലേക്കു വരുന്നവർ അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഇവിടെയുള്ള ഏറ്റവും അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പർകൂടി നൽകേൺതാണെന്നും നിർദ്ദേശമുണ്ട്.

ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് എടുക്കുന്നവർ ഇവിടത്തെയും നാട്ടിലെയും ഫോൺ നമ്പറും മെയിൽ ഐഡിയും നിർബന്ധമായും പിഎൻആർ നമ്പറിൽ രജിസ്റ്റർ ചെയ്‌തെന്ന് ഉറപ്പു വരുത്തണം. ഏജൻസികൾ പലപ്പോഴും നാട്ടിലെ നമ്പർ കൊടുക്കാത്തതിനാൽ വലിയ ബുദ്ധിമുട്ടുകൾ വിമാന കമ്പനികൾ നേരിടുന്നുണ്ട്. നമ്പറില്ലാത്തതിനാൽ അപ്രതീക്ഷിത നിയന്ത്രണങ്ങളും വിമാനം വൈകുന്നതും ഉൾപ്പെടെയുള്ള വിവരങ്ങളും യാത്രക്കാരുമായി പങ്കുവയ്ക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ തീരുമാനം.

Read Also: ഹെലികോപ്റ്റർ അപകടം: മലയാളി ഫൊട്ടോഗ്രഫർ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് അന്വേഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button