ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട അദ്ദേഹത്തിന് കോവിഡ് ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആവുകയായിരുന്നുവെന്ന് പ്രസിഡണ്ടിന്റെ ഓഫീസ് അറിയിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി കേപ് ടൗണിലേക്ക് മാറിയ റമഫോസയെ പരിചരിക്കുന്നത് സൗത്ത് ആഫ്രിക്കൻ ഹെൽത്ത് മിലിറ്ററി സർവീസാണ്. ഡെപ്യൂട്ടി പ്രസിഡണ്ടായ ഡേവിഡ് മാബൂസയ്ക്ക് രാജ്യത്തെ നിയന്ത്രിക്കാനുള്ള അധികാരം താൽക്കാലികമായി അദ്ദേഹം നൽകി.
69കാരനായ റമഫോസ കോവിഡ് വാക്സിനുകൾ രണ്ട് ഡോസും സ്വീകരിച്ചതാണ്. കഴിഞ്ഞയാഴ്ച നടന്ന കിഴക്കൻ ആഫ്രിക്കയിലെ സന്ദർശനത്തിൽ, റമഫോസയ്ക്കൊപ്പം പങ്കെടുത്തവരിൽ കുറച്ചു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ,വാക്സിൻ സ്വീകരിക്കുവാനും വാക്‌സിൻ സ്വീകരിച്ചാൽ രോഗത്തിന്റെ തീവ്രത കുറയുമെന്നും അദ്ദേഹം ദക്ഷിണാഫ്രിക്കൻ ജനതയോട് ആഹ്വാനം ചെയ്തു.
Post Your Comments