PathanamthittaKeralaNattuvarthaLatest NewsNews

ശബരിമല തീര്‍ത്ഥാടനം: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

പമ്പയിലെ ജലനിരപ്പ് വിലയിരുത്തി പമ്പാ സ്‌നാനം നടത്തുന്നതിനും ബലിതര്‍പ്പണത്തിനും അനുമതി നല്‍കും

പത്തനംതിട്ട: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.

Read Also : കണ്ണൂരില്‍ ടിപ്പര്‍ ലോറി മതിലിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം

പമ്പയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിത്സ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. സന്നിധാനത്ത് രാത്രി തങ്ങാന്‍ അനുമതിയുണ്ടാവും. 500 മുറികള്‍ ഇതിനായി കൊവിഡ് മാനദണ്ഡപ്രകാരം സജ്ജീകരിച്ചിട്ടുണ്ട്.

പമ്പയിലെ ജലനിരപ്പ് വിലയിരുത്തി പമ്പാ സ്‌നാനം നടത്തുന്നതിനും ബലിതര്‍പ്പണത്തിനും അനുമതി നല്‍കും. ഇതില്‍ ജില്ലാ ഭരണകൂടമായിരിക്കും തീരുമാനമെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button