തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുമെന്നും ഈ മാസം കഴിയുമ്പോള്‍ പഴയ സ്ഥിതി പുനഃസ്ഥാപിക്കുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഓണക്കാലത്തെ ചെലവ് മൂലമാണ് 5 ലക്ഷത്തിന് മുകളില്‍ ബില്ല് മാറുന്നതിന് നിയന്ത്രണം കൊണ്ടുവന്നതെന്നും ഓണത്തിന് ശേഷം സാമ്പത്തിക ഞെരുക്കം ഉണ്ടാകുമെങ്കിലും അത് ജനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തില്‍ മുഴുവന്‍ കടം കയറിയെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെയും മന്ത്രി ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഒരു പ്രതിസന്ധിയും സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും കേന്ദ്രം നികുതിവെട്ടി കുറച്ചത് കേരളത്തെ ബാധിച്ചിട്ടുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ വിശദീകരിച്ചു. കേന്ദ്രം കാണിക്കുന്നത് നീതിരഹിതമായ സമീപനം എന്നും മന്ത്രി പറഞ്ഞു.
എന്നാൽ, സംസ്ഥാനത്തിന് അർഹമായ നികുതി വിഹിതം നല്‍കിയിട്ടുണ്ട് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. നികുതി വിഹിതം തീരുമാനിക്കുന്നത് കേന്ദ്രസർക്കാർ അല്ലെന്നും ധനകാര്യ കമ്മീഷന്‍ ആണ് എന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments