തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ. കേരളത്തിന് കടമെടുക്കാവുന്ന തുകയിൽ നിന്ന് കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ ഇനത്തിലെ 3140 കോടി കുറച്ച നടപടിയാണ് കേന്ദ്രസർക്കാർ നീട്ടിവെച്ചത്. നിലവിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതാണെന്നാണ് സംസ്ഥാനസർക്കാർ ഏറെ നാളായി പരാതിപ്പെട്ടുകൊണ്ടിരുന്നത്.
കടമെടുപ്പ് പരിധിയിൽ നിന്ന് 3140 കോടി വെട്ടിക്കുറച്ച നടപടി ഒരു വർഷത്തേക്കാണ് നീട്ടിവെച്ചത്. ഇതേതുടർന്ന്, ഈ തുക 2024 മാർച്ചിനു മുമ്പ് കേരളത്തിന് കടമെടുക്കാൻ കഴിയും. 3140 കോടിയിൽ 2000 കോടി രൂപ ഈ മാസം 19ന് കടമെടുക്കും. ക്രിസ്മസിന്‍റെ ഭാഗമായി ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ ഈ തുക വിനിയോഗിക്കാനാണ് സർക്കാർ തീരുമാനം.
‘ഇരുമുടികെട്ട് എയര്‍പോര്‍ട്ടില്‍ ഭക്തനെ കാത്തിരിക്കുന്നു…’: സുരഭി പങ്കുവെച്ച വീഡിയോ വൈറൽ
2021-22 സാമ്പത്തിക വർഷത്തിൽ കിഫ്ബിയും പെൻഷൻ കമ്പനിയും 9422 കോടി കടമെടുത്തിരുന്നു എന്ന് ചൂണ്ടിക്കാട്ടി, 2022-23 മുതൽ 2024-25 വരെ മൂന്ന് വർഷങ്ങളിലായി 3140 കോടി രൂപ വീതം കടമെടുപ്പ് പരിധിയിൽ നിന്ന് വെട്ടിക്കുറക്കാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. കേരളത്തിന്റെ നിരന്തര ആവശ്യത്തെ തുടർന്നാണ് കേന്ദ്രസർക്കാർ ഈ ഈ നിലപാട് മയപ്പെടുത്തിയത്.
Post Your Comments