CricketLatest NewsNewsSports

2019 ലോക കപ്പ് ടീമിൽ റായിഡുവിനേയോ ശ്രേയസിനേയോ ടീമിലെടുക്കാമായിരുന്നു: രവി ശാസ്ത്രി

മുംബൈ: ഇന്ത്യ സെമിയില്‍ പുറത്തായ 2019 ലോക കപ്പ് ടീമില്‍ അമ്പാട്ടി റായിഡുവിനെ ഉൾപ്പെടുത്താമായിരുന്നു എന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. അമ്പാട്ടി റായിഡുവിനെ തഴഞ്ഞത് ശരിയായില്ലെന്ന് സൂചിപ്പിച്ച ശാസ്ത്രി റായിഡുവിനേയോ ശ്രേയസിനേയോ ടീമിലെടുക്കാമായിരുന്നെന്നും പറഞ്ഞു. മാത്രമല്ല, മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയതിനോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും ശാസ്ത്രി വെളിപ്പെടുത്തി.

‘ലോക കപ്പിലേക്കായി മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്തതിനോട് ഞാന്‍ യോജിക്കില്ല. പകരം റായിഡുവിനേയോ ശ്രേയസിനേയോ ടീമിലെടുക്കാമായിരുന്നു. എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരെ ഒരുമിച്ച് ടീമില്‍ എടുക്കുന്നതിന്റെ ലോജിക് എന്താണ്? ഞാന്‍ ഒരിക്കലും സെലക്ടര്‍മാരുടെ ജോലിയില്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ പ്രതികരണം ആവശ്യപ്പെട്ടപ്പോഴെല്ലാം അത് നല്‍കിയിട്ടുണ്ട്’.

Read Also:- ഡീസല്‍ വാഹനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കാന്‍ ബിസിസിഐയിലെ ചിലര്‍ ശ്രമിച്ചു. ബിസിസിഐയിലെ മുഴുവന്‍ അംഗങ്ങളെയും കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ചില വ്യക്തികള്‍ പ്രശ്നക്കാരായിരുന്നു. വലിയ വിവാദത്തിനു ശേഷമാണ് ഞാന്‍ രണ്ടാമത് കോച്ചായത്’ രവി ശാസ്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button