KollamNattuvarthaLatest NewsKeralaNews

ഭാ​ര്യാ​പി​താ​വി​നെ വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ൽ പ​രി​മ​ണം പു​ത്ത​ൻ​തോ​പ്പി​ൽ വീ​ട്ടി​ൽ​നി​ന്ന്​ ചി​റ​ക്ക​ര ജ​ന​ത ജ​ങ്​​ഷ​ന് സ​മീ​പം കൃ​ഷ്ണാ​ല​യം വീ​ട്ടി​ൽ അ​ജി​യാ​ണ്​ (38) പൊലീസ് പിടിയിലായത്

കൊ​ല്ലം: മ​ക​ളെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത പി​താ​വി​നെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പി​ടി​യി​ൽ. നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ൽ പ​രി​മ​ണം പു​ത്ത​ൻ​തോ​പ്പി​ൽ വീ​ട്ടി​ൽ​നി​ന്ന്​ ചി​റ​ക്ക​ര ജ​ന​ത ജ​ങ്​​ഷ​ന് സ​മീ​പം കൃ​ഷ്ണാ​ല​യം വീ​ട്ടി​ൽ അ​ജി​യാ​ണ്​ (38) പൊലീസ് പിടിയിലായത്. പാ​രി​പ്പ​ള്ളി ​പൊ​ലീ​സാണ് പ്രതിയെ പിടികൂടിയത്.

ചി​റ​ക്ക​ര വി​ല്ലേ​ജി​ൽ ജ​ന​ത ജ​ങ്​​ഷ​നി​ൽ കൃ​ഷ്ണാ​ല​യം വീ​ട്ടി​ൽ അ​പ്പു​ക്കു​ട്ട​നെ​യാ​ണ് (65) അ​ജി ആ​ക്ര​മി​ച്ചത്. പ്ര​തി​യാ​യ അ​ജി ദിവസവും മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ തെ​റി വി​ളി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. ഇ​ത്​ ഭാ​ര്യാ പി​താ​വ് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആക്രമണത്തിലേക്ക് നയിച്ചത്. അ​പ്പു​ക്കു​ട്ടന്റെ ത​ല​ക്ക് ത​ടി​ക്ക​ഷ​ണം കൊ​ണ്ട് അടിച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​പ്പു​ക്കു​ട്ട​ൻ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read Also : സിപിഎമ്മിന് സമൂഹത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് ലീഗിന് ഹാലിളകിയിരിക്കുകയാണ്: മുനീറിന് മറുപടിയുമായി ശിവൻകുട്ടി

ചാ​ത്ത​ന്നൂ​ർ അ​സി. ​പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ വി. ​ഗോ​പ​കു​മാ​റിന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം പാ​രി​പ്പ​ള്ളി ​പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ അ​ൽ ജ​ബ്ബ​ർ, എ​സ്.​ഐ അ​നൂ​പ് സി. ​നാ​യ​ർ,എ.​എ​സ്.​ഐ ന​ന്ദ​കു​മാ​ർ, അ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button