Latest NewsKeralaNattuvarthaNewsIndia

‘കഠിനമായ മനുഷ്യാവകാശ ലംഘനങ്ങളെ അഭിമുഖീകരിക്കുന്ന ആദ്യത്തെയോ അവസാനത്തെയോ ആളല്ല ഞാൻ’: മദനി

മലപ്പുറം: ലോകത്ത് കഠിനമായ മനുഷ്യാവകാശ ലംഘനങ്ങളെ അഭിമുഖീകരിക്കുന്ന ആദ്യത്തെയോ അവസാനത്തെയോ ആളല്ല താനെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. സ്റ്റാന്‍സ്വാമി മുതല്‍ സഞ്ജീവ് ഭട്ട് ഐപിഎസ് വരെ മനുഷ്യാവകാശ ലംഘനത്തിന്‍റെ ഇരകളാണെന്നും ഇതിനെതിരെ ലോകജനത മുന്നോട്ട് വരണമെന്നും മദനി പറഞ്ഞു.

Also Read:സ്വയരക്ഷയ്ക്ക് വേണ്ടി ഭർത്താവിന്റെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

‘ലോക മനുഷ്യാവകാശ ദിനത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഗ്രാമങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വരെ നീചമായ ജാതി വ്യവസ്ഥയുടെ ഇരകളായി ആയിരങ്ങള്‍ വിവേചനം അനുഭവിക്കുന്നു. പോഷകാഹാര കുറവ് കൊണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു’, മദനി പറഞ്ഞു.

എന്നാല്‍ പ്രൗഢമായ ഭരണ ശിലാകേന്ദ്രങ്ങളില്‍ നമ്മുടെ ഭരണ വര്‍ഗ്ഗം മനുഷ്യാവകാശ ചിന്തകള്‍ അയവിറക്കുകയാണെന്ന് മദനി പറഞ്ഞപ്പോൾ, നിരപരാധിത്വം തെളിയിക്കാന്‍ മഅ്ദനിക്ക് അവസരം ഉണ്ടാകണം എന്നും അനന്തമായ വിചാരണ മനുഷ്യാവകാശ ലംഘനം ആണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് കമാല്‍പാഷ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button