ദുബൈ: മാഗ്നസ് കാള്‍സണ്‍ ഫിഡെ ലോക ചെസ് കിരീടം നിലനിര്‍ത്തി. ദുബൈയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ റഷ്യയുടെ ചലഞ്ചര്‍ ഇയാന്‍ നിപോംനിഷിയെ പരാജയപ്പെടുത്തിയാണ് നോര്‍വേയുടെ ചെസ് ഇതിഹാസം കാള്‍സണ്‍ അഞ്ചാം തവണയയും ലോകജേതാവായത്. 20 ലക്ഷം യൂറോയാണ് (ഏകദേശം 17,13,50,000 രൂപ) ആണ് സമ്മാനത്തുക. ഇതിന്റെ 60 ശതമാനം ജേതാവിനും 40 ശതമാനം തോറ്റയാളിനും ലഭിക്കും.
14 റൗണ്ട് മത്സരത്തില്‍ 11ാം റൗണ്ട് പിന്നിട്ടപ്പോഴേക്കും 7.5-3.5 ലീഡ് നേടിയാണ് കാള്‍സണ്‍ കിരീടമുറപ്പിച്ചത്. മൂന്നു മണിക്കൂറും 21 മിനിറ്റും നീണ്ട മത്സരത്തില്‍ 49ാം നീക്കത്തിലാണ് കാള്‍സണ്‍ വിജയംകണ്ടത്. 31കാരനായ കാള്‍സണ്‍ 2013 മുതല്‍ ലോകചാമ്പ്യനാണ്.
Post Your Comments