ചെന്നൈ: എയിം ചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര താരം ഡി ഗുകേഷ്. മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ജയത്തോടെ ഗുകേഷ് സ്വന്തമാക്കി. എയിം ചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിന്റെ ഒമ്പതാം റൗണ്ടിലാണ് കാൾസന് ഇന്ത്യന്‍ താരത്തിന് മുന്നില്‍ അടിതെറ്റിയത്. 29 നീക്കങ്ങൾക്കൊടുവിലാണ് ഗുകേഷിന്റെ ത്രില്ലർ ജയം.
16 വയസ്സും നാലു മാസവും 20 ദിവസവും പ്രായമുള്ള ഗുകേഷ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഇന്നത്തെ ജയത്തോടെ സ്വന്തമാക്കി.16 വയസ്സും 6 മാസവും പ്രായമുള്ളപ്പോൾ കാൾസനെ വീഴ്ത്തിയ ഇന്ത്യയുടെ ആര് പ്രഗ്നാനന്ദയുടെ റെക്കോർഡാണ് ഗുകേഷ് ഇന്നത്തെ ജയത്തോടെ മറികടന്നത്.
Read Also:- പ്രശസ്ത കലാസംവിധായകൻ ആർട്ടിസ്റ്റ് കിത്തോ അന്തരിച്ചു
കഴിഞ്ഞ ദിവസം ഇന്ത്യൻ താരം 19കാരനായ അർജുൻ എരിഗിയാസിയോടും കാൾസൻ തോറ്റിരുന്നു. മാഗ്നസ് കാൾസനെ തോൽപ്പിച്ചതിൽ സന്തോഷമുണ്ടെങ്കിലും മത്സരം പ്രതീക്ഷിച്ചത് പോലെ നന്നായില്ലെന്നായിരുന്നു ഗുകേഷിന്റെ പ്രതികരണം. ടൂര്‍ണമെന്റ് 12 റൗണ്ടുകൾ പിന്നിട്ടപ്പോൾ ഗുകേഷ് മൂന്നാം സ്ഥാനത്തും അർജുൻ നാലാം സ്ഥാനത്തും കാൾസൻ അഞ്ചാം സ്ഥാനത്തുമാണ്. കാൾസനെയും അർജുനെയും മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് അഭിനന്ദിച്ചു.
Post Your Comments