Latest NewsIndiaNews

ചെസ് ലോകകപ്പ്: മാഗ്നസ് കാൾസണെതിരായ ഫൈനലിലെ ആദ്യ ഗെയിമിൽ സമനില നേടി പ്രഗ്നാനന്ദ

ബാക്കുവിൽ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പിൽ ഇതിഹാസ താരം മാഗ്നസ് കാൾസണെതിരായ ഫൈനലിലെ ആദ്യ ഗെയിമിൽ സമനില നേടി ഇന്ത്യയുടെ കൗമാര താരം ആർ പ്രഗ്നാനന്ദ. ഇതോടെ രണ്ട് ക്ലാസിക്കൽ ഗെയിമുകൾ അടങ്ങുന്ന ചെസ് ലോകകപ്പിൽ ചരിത്രം കുറിക്കാനുള്ള സാധ്യതകൾ പ്രഗ്നാനന്ദ നിലനിർത്തിയിട്ടുണ്ട്.

ചൊവ്വാഴ്‌ച നടന്ന ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ ഗെയിം 35 നീക്കങ്ങൾക്ക് ശേഷം സമനിലയിൽ പിരിഞ്ഞു. ആദ്യ ക്ലാസിക്കൽ മത്സരത്തിൽ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ ഇറങ്ങിയത്. ബുധനാഴ്‌ച നടക്കുന്ന രണ്ടാം ക്ലാസിക്കൽ മത്സരത്തിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൺ വെള്ള കരുക്കളുമായി ഇറങ്ങും.

ഐടി അനുബന്ധ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് സന്തോഷവാർത്ത! പുതിയ പദ്ധതിയുമായി കെടിഡിസി

ആദ്യ 40 നീക്കങ്ങൾക്ക് രണ്ട് കളിക്കാർക്കും 90 മിനിറ്റ് ലഭിക്കും. ഓരോ നീക്കത്തിനും 30 സെക്കൻഡ് വർദ്ധനയോടെ കളിയുടെ ബാക്കി ഭാഗങ്ങളിൽ 30 മിനിറ്റ് ലഭിക്കും. രണ്ട് ക്ലാസിക്കൽ ഗെയിമുകൾക്ക് ശേഷവും വിജയിയെ കണ്ടെത്തിയില്ലെങ്കിൽ, ഓരോ കളിക്കാരനും 10 മിനിറ്റ് സമയ നിയന്ത്രണവും ഓരോ നീക്കത്തിനും 10 സെക്കൻഡ് വർദ്ധനവും സഹിതം റാപ്പിഡ് ഫോർമാറ്റിൽ രണ്ട് ഗെയിമുകൾ കളിക്കും.

തുടർന്നും വിജയിയെ തീരുമാനിക്കാൻ സാധിച്ചില്ലെങ്കിൽ, 5 മിനിറ്റ് സമയ നിയന്ത്രണവും ഓരോ നീക്കത്തിനും 3 സെക്കൻഡ് വർദ്ധനവും ഉപയോഗിച്ച് രണ്ട് റാപ്പിഡ് ഗെയിമുകൾ കൂടി കളിക്കും. സ്കോർ പിന്നെയും സമനിലയാണെങ്കിൽ, ഒറ്റ ബ്ലിറ്റ്സ് ഗെയിമിൽ സഡൻ ഡെത്ത് മോഡിൽ ഫൈനൽ കളിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button