മല്‍മോ: ചെസ്സില്‍ ചരിത്ര നേട്ടം കുറിക്കാനൊരുങ്ങി മലയാളി താരം നിഹാല്‍ സരിന്. 2600 എലോ റേറ്റിംഗ് പോയിന്റിലെത്തുക എന്ന നേട്ടത്തിന് തൊട്ടരികിലാണ് കൗമാരക്കാരനായ ഈ മലയാളിതാരം. സ്വീഡനിലെ മല്‍മോയിലെ ചെസ് ടൂര്ണമെന്റിലിറങ്ങുമ്പോള് സരിന് 2598 പോയിന്റാണ് സമ്പാദ്യം.
2600 പോയിന്റിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും, ലോകത്തെ രണ്ടാമത്തെ പ്രായം കുറഞ്ഞ താരവുമാവുകയാണ് നിഹാലിന്റെ ലക്ഷ്യം. 14 വയസ്സും 10 മാസവും ആണ് നിഹാലിന്റെ പ്രായം. ചൈനീസ് താരത്തിന്റെ പേരിലാണ് നിലവില്‍ ലോക റെക്കോര്‍ഡ് ഉള്ളത്. ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ ചെസ് ഇതിഹാസം വിശ്വനാഥന് ആനന്ദിനെ സമനിലയില്‍ തളച്ച് നിഹാല്‍ ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ അന്‍പത്തിമൂന്നാം ഗ്രാന്റ്മാസ്റ്ററെന്ന വിശേഷണവും തൃശൂര്‍ സ്വദേശിയായ നിഹാലിനുണ്ട്. ലോക യൂത്ത് ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണം കൊയ്ത നിഹാന് അണ്ടര്‍ 14 ലോക ഒന്നാം നമ്പര്‍ താരമായിരുന്നു. ആനന്ദിനെ പോലെ ലോക ചെസ് ചാമ്പ്യന്‍ ആകണമെന്നാണ് നിഹാലിന്റെ ലക്ഷ്യം. ഡോക്ടര്‍ ദമ്പതികളായ സരിന്റെയും ഷിജിന്റെയും മൂത്ത മകനാണ് നിഹാല്‍.
Post Your Comments