തിരുവനന്തപുരം : ബസ് ചാര്‍ജ് വര്‍ദ്ധനവ് എത്ര വേണമെന്ന കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെയുആര്‍ടിസി സര്‍വ്വീസുകള്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ സാഹചര്യത്തിലാണ് നിര്‍ത്തേണ്ടി വന്നത്. തിരുവനന്തപുരം മാതൃകയില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് എറണാകുളത്തും ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
Also Read : കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം : ഒരു മരണം, 12 പേർക്ക് പരിക്ക്
തിരുവനന്തപുരത്ത് വിജയിച്ച സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വ്വീസുകള്‍ ജില്ലയില്‍ കളമശേരി കേന്ദ്രീകരിച്ച് തുടങ്ങും. ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ജനുവരിയില്‍ തയ്യാറാക്കി നല്കാന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കളമശേരിയിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി കൊച്ചിയില്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായി ഗതാഗതമന്ത്രി വ്യവസായ മന്ത്രി പി രാജീവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
Post Your Comments