തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ അപ്പീല്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെതിരെയാണ് സര്‍ക്കാര്‍ സത്യവാങമൂലം നല്‍കിയിരിക്കുന്നത്. സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനെതിരെ സംസ്ഥാന സര്‍ക്കാരിനെ സുപ്രിം കോടതി വിമര്‍ശിച്ചിരുന്നു.
പ്രതിയെ സഹായിക്കാനായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടോയെന്ന് സുപ്രിം കോടതി ചോദിച്ചിരുന്നു. തൊണ്ടിമുതല്‍ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി വസ്തുതകളായി യോജിക്കുന്നതല്ലയെന്നും ഹര്‍ജി തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തൊണ്ടിമുതല്‍ കേസില്‍ അന്വേഷണം വസ്തുതപരായുള്ളതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
Post Your Comments