ThiruvananthapuramNattuvarthaLatest NewsKeralaNews

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം : ഒരു മരണം, 12 പേർക്ക് പരിക്ക്

തിരുവനന്തപുരം പുതുക്കുറിച്ചി ശ്രീലകം വീട്ടിൽ ആന്‍റണിയുടെ മകൻ ജവഹർ ആന്‍റണി (41) ആണ് മരിച്ചത്

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം പുതുക്കുറിച്ചി ശ്രീലകം വീട്ടിൽ ആന്‍റണിയുടെ മകൻ ജവഹർ ആന്‍റണി (41) ആണ് മരിച്ചത്. കരുവാറ്റ ദേശീയപാതയിലാണ് അപകടമുണ്ടായത്.

ആലപ്പുഴയിലെ ഭാര്യ വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോകുകയായിരുന്നു ജവഹർ. ദേശീയ പാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം വെച്ച് രാവിലെ എട്ട് മണിക്കാണ് അപകടമുണ്ടായത്. കൊല്ലത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസിൽ ജവഹർ ഓടിച്ച കാർ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ജവഹർ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.

Read Also : പാകിസ്താന്റെ എതിര്‍പ്പ് ഫലിച്ചില്ല, അഫ്ഗാനിലേയ്ക്ക് ജീവന്‍ രക്ഷാ മരുന്നുകളെത്തിച്ച് ഇന്ത്യ

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ മേരി അൽഫോൺസ(35) മക്കളായ എ.ജെ നന്ദൻ (12), എ.ജെ നളൻ (10) എന്നിവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ ഒമ്പതുപേർക്കും പരിക്കേറ്റു. ഇവർ വണ്ടാനം മെഡിക്കൽ കോളജിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

അപകടത്തിൽ പെട്ടകാർ പിറകിൽ വന്ന മറ്റൊരു കാറിലും ഇടിച്ചു. തുടർന്ന് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് സമീപത്തെ താഴ്ചയിലേക്ക് ഇറങ്ങിപോകുകയായിരുന്നു. അതേസമയം മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരുമണിക്കൂർ ഗതാഗത തടസം നേരിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button