Latest NewsNewsIndia

സ്റ്റാലിൻ ഭരണത്തിൽ തമിഴ്‌നാട് കശ്മീർ ആയി മാറുന്നു?:ഹെലികോപ്റ്റർ അപകടത്തിനു പിന്നിൽ ഗൂഢാലോചന ആരോപിച്ച യൂട്യൂബർ അറസ്റ്റിൽ

ചെന്നൈ: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്തസേനാ തലവൻ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ മരിച്ച സംഭവത്തിൽ സാമൂഹികമാധ്യമത്തിൽ വിവാദ പോസ്റ്റ് ഇട്ട യൂട്യൂബർ അറസ്റ്റിൽ. ഡിഎംകെ ഭരണത്തിനു കീഴിൽ തമിഴ്‌നാട് കശ്മീർ ആയി മാറുകയാണോ എന്ന് ട്വീറ്റ് ചെയ്ത തമിഴ് യൂട്യൂബർ മാരീദാസാണ് അറസ്റ്റിലായത്.

ഹെലികോപ്റ്റർ അപകടത്തിനു പിന്നിൽ ഗൂഢാലോചനയ്ക്കു സാദ്ധ്യതയുണ്ടെന്നും ദേശവിരുദ്ധ ശക്തികളെ തടയേണ്ടതുണ്ടെന്നും മാരീദാസ് ട്വീറ്റിൽ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ മാരിദാസ് ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും പോലിസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

രാഷ്ട്രീയക്കാർക്ക് വേറെ നിയമം ആണോ?: ലീഗിന്റെ ജാഥയ്ക്ക് മോഡിഫിക്കേഷൻ വരുത്തിയ വണ്ടി ഉപയോഗിച്ചതിനെതിരെ മല്ലു ട്രാവലർ

ഡിസംബര്‍ എട്ടിനാണ് വ്യോമസേനയുടെ എംഐ 17വി5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേര്‍ മരിച്ചത്. സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button