KeralaLatest NewsNews

രാഷ്ട്രീയക്കാർക്ക് വേറെ നിയമം ആണോ?: ലീഗിന്റെ ജാഥയ്ക്ക് മോഡിഫിക്കേഷൻ വരുത്തിയ വണ്ടി ഉപയോഗിച്ചതിനെതിരെ മല്ലു ട്രാവലർ

വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ ജാഥയിൽ നിയമവിരുദ്ധമായി വാഹനം മോഡിഫൈ ചെയ്ത് ഉപയോഗിച്ചെന്നാരോപിച്ച് മല്ലു ട്രാവലർ രംഗത്ത്. നിയമവിരുദ്ധമായി സ്റ്റിക്കർ വർക്ക്‌ ചെയ്തിട്ടും നടപടി എടുക്കാത്തത് എന്താണെന്ന് മല്ലു ട്രാവലർ ചോദിക്കുന്നു. ജനങ്ങൾക്കെല്ലാം ഒരു നിയമം ആണോ എന്ന് ഉറപ്പിലാക്കണമെന്നും രാഷ്ട്രീയ പാർട്ടിക്കും മതസംഘടനകൾക്കും നിയമ ആനുകൂല്യം പാടില്ലെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

മല്ലു ട്രാവലറുടെ ഫേസ്‌ബുക്ക് പോസ്റ്റ്;

ഈ വാഹനം നിയമവിരുദ്ധമായി സ്റ്റിക്കർ വർക്ക്‌ ചെയ്തിട്ടുണ്ട്‌. , നടപടി എടുക്കാത്തത്‌ എന്താണു ? മോട്ടൊർ വാഹന വകുപ്പിനോട്‌ : ഒന്നുകിൽ നിങ്ങൾ എല്ലാ ജനങ്ങൾക്കും ഒരെ നിയമം ആണൊ എന്ന് ഉറപ്പ്‌ വരുത്തുക, അല്ലങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തുക, രണ്ടും പറ്റില്ലാ എങ്കിൽ ജൊലി രാജി വെച്ച്‌ വേറെ പണിക്ക്‌ പോകുക. നിയമം എല്ലാവർക്കും ഒരു പോലെ ആവണം, അത്‌ രാഷ്ട്രീയ പാർട്ടി ആയാലും,മത സഘടനകൾ ആയാലും.

രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഇനി എന്നെ തെറി പറയാൻ വരണ്ട ഈ വണ്ടിയിൽ കാണുന്ന ഫോട്ടൊയിലെ 2 ആൾക്കാരെയും എനിക്ക്‌ നല്ല ഇഷ്ടമാണു, വ്യക്തിപരമായി അറിയാം, കൂടാതെ മലപ്പുറം എന്ന ജില്ലയെയും അവിടത്തെ ആൾക്കാരോടും പ്രത്യെഗം ഇഷ്ടമുവുണ്ട്‌ , പ്രതിഷെധം അവരൊട്‌ അല്ലാ, മറിച്ച്‌ നമ്മുടെ നാട്ടിലെ മോഡിഫിക്കെഷൻ നിയമങ്ങളോടാണു.

ഇനി വരുന്ന ഇലക്ഷൻ കാലത്ത്‌ കേരളത്തിലെ പ്രൈവറ്റ്‌ വാഹനങ്ങളിൽ ഒരു തരത്തിലുമുള്ള സ്റ്റിക്കർ വർക്കുകൾ ഉണ്ടാവാതെ നോക്കണ്ടതും മൊട്ടൊർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ ഉത്തര വാദിത്തം ആണു. നേതാക്കന്മാർ സഞ്ചരിക്കുന്ന ആലങ്കരിച്ച പ്രൈവറ്റ്‌ വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കാനുള്ള ഉത്തരവാദിത്തവും നിങ്ങൾക്ക് ഉണ്ട്‌ , കേരളത്തിലെ വാഹന മോഡിഫിക്കെഷൻ നിയമം ഭേദഗതി ചെയ്തെ പറ്റൂ, അല്ലങ്കിൽ ഇത്‌ പോലെ പാവപ്പെട്ടവനു ഒരു നിയമവും, മറ്റുള്ളവർക്ക്‌ ഒരു നിയമവും ആവും .. ഈ നിയമത്തിലൊരു മാറ്റം വരുത്തുന്ന വരെ ഇത്‌ പോലെ ഉള്ളത്‌ കണ്ടാൽ എല്ലാവരും അത്‌ ഷെയർ ചെയ്യണം , എല്ലാർക്കും നിയമം ഒരു പോലെ തടസ്സം ആയാൽ മാത്രമെ എല്ലാവരും ഈ വിഷയത്തിൽ ഒരുമിച്ച്‌ നിന്ന് പ്രതികരിക്കുള്ളൂ..

shortlink

Related Articles

Post Your Comments

Related Articles


Back to top button