ചെന്നൈ: തമിഴ്‌നാട്ടില്‍ ബസില്‍ നിന്ന് കുഞ്ഞ് അടക്കം ഒരു കുടുംബത്തെ ഒന്നടങ്കം ജാതിപറഞ്ഞ് ഇറക്കിവിട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു. നാഗര്‍കോവിലിൽ നടന്ന സംഭവത്തിൽ നരിക്കുറവ സമുദായത്തില്‍പ്പെട്ട കുടുംബമാണ് അപമാനത്തിന് ഇരയായത്. സംഭവം വിവാദമായതോടെ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലെ ജീവനക്കാരെ ഒന്നടങ്കം സർക്കാർ പുറത്താക്കി. ഉത്തരവാദിത്തമില്ലാതെ പെരുമാറിയതിനും സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കിയതിനുമാണ് അച്ചടക്ക നടപടി.
വള്ളിയൂര്‍ വഴി തിരുനെല്‍വേലിയിലേക്ക് പുറപ്പെട്ട ബസില്‍ കയറിയ കുടുംബത്തിനാണ് അപമാനം നേരിടേണ്ടി വന്നത്. വടശ്ശേരി ബസ് സ്റ്റേഷനില്‍ നിന്ന് കയറിയ ഇവരെ ഇറക്കിവിടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ബസ് പുറപ്പെട്ട് അല്‍പ്പനിമിഷത്തിനകം ബസ് നിര്‍ത്തി കുഞ്ഞ് അടങ്ങുന്ന കുടുംബത്തെ ഇറക്കിവിടുകയായിരുന്നു.
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ഒപ്പം ഇവരുടെ കൈവശം ഉണ്ടായിരുന്ന വസ്തുക്കള്‍ ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. ഇത് കണ്ട് കുഞ്ഞ് ഭയന്ന് കരയുന്നതും വീഡിയോയില്‍ കാണാം. സംഭവം വിവാദമായതിനെ തുടര്‍ന്ന് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ബസിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ടിഎന്‍എസ്ടിസി നാഗര്‍കോവില്‍ റീജിയണ്‍ ജനറല്‍ മാനേജര്‍ അരവിന്ദ് അറിയിച്ചു.
Welfare schemes alone will not be enough for Tamil Nadu. The government must make a commitment to break whoever is oppressive. Tamil Nadu does not have the mindset to simply watch the fishmongers and tribal people forced out of the bus, pic.twitter.com/qchVX0uniZ
— Rajagopal Mookaiyah (@rgtwtz) December 9, 2021
Post Your Comments