ആറാട്ടുപുഴ: മുതുകുളത്ത് 84കാരൻ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണവുമായി ബന്ധുക്കൾ. മുതുകുളം തെക്ക് ലവ് ഡേയിൽ സ്റ്റാലിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ആണ് വൃദ്ധനെ മരിച്ച നിലയിൽ കണ്ടത്.
അതേസമയം പിതാവ് മരിച്ചുകിടക്കുന്നത് അറിഞ്ഞില്ലെന്നാണ് മകൻ അജി പറയുന്നത്. അമ്മയുമായി പിണങ്ങിക്കിടക്കുകയാണ് എന്നാണ് കരുതിയതെന്ന് ഇയാൾ പറയുന്നു. തന്റെ മകനാണ് ഇവർക്കുള്ള ഭക്ഷണം നൽകുന്നതെന്നും അജി പറഞ്ഞു.
പിതാവും മാതാവും കിടക്കുന്ന മുറിയിൽ കയറിയിരുന്നില്ല. സംശയം തോന്നി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കാണുന്നത്. എന്നാൽ, അജിയുടെ ഈ വിശദീകരണം ബന്ധുക്കളും നാട്ടുകാരും സംശയത്തോടെയാണ് കാണുന്നത്.
Post Your Comments