
ഉദുമ: ചട്ടഞ്ചാല്‍ ബണ്ടിച്ചാലിലെ കുറ്റിക്കാട്ടില്‍ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ നിസാമുദ്ദീന്‍ നഗറിലാണ് 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹാവശിഷ്ടം കണ്ടത്. തുടർന്ന് പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
പാൻറ്സും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. വസ്ത്രത്തില്‍ നിന്ന് 500-ന്റെ നോട്ടുകളായി സൂക്ഷിച്ചിരുന്ന 20,000 രൂപ കണ്ടെടുത്തിട്ടുണ്ട്. കൂടാതെ പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതിന്റെ രസീത്, കടലാസില്‍ എഴുതിയ രണ്ട് ഫോണ്‍ നമ്പറുകള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ നടത്തിയ വഴിപാട് രസീതാണിത്.
Read Also : നാലു വർഷത്തെ ഐഎസ് വിരുദ്ധ പോരാട്ടം : യു.എസ് സഖ്യസേന ഇറാഖ് ദൗത്യം അവസാനിപ്പിക്കുന്നു
കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്തുള്ള ജ്വല്ലറിയില്‍ ഇടപാട് നടത്തിയ രസീതും അസ്ഥികൂടത്തില്‍ നിന്ന് കണ്ടെത്തി. ജ്വല്ലറി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമവും പൊലീസ് തുടങ്ങി.
മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അസ്ഥികൂടം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments