ലോസാൻ: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കായികതാരങ്ങൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. ഇന്നലെ നടന്ന യോഗത്തിലാണ് കമ്മിറ്റി ഇപ്രകാരം ഒരു തീരുമാനമെടുത്തത്. ഏതാണ്ട് 5,60,000 യു.എസ് ഡോളറാണ് ഒളിമ്പിക് കമ്മിറ്റി ധനസഹായമായി നൽകുക.
ഏതാണ്ട് രണ്ടായിരം കഴിവുള്ള കായികതാരങ്ങൾ അഫ്ഗാനിസ്ഥാനുണ്ട്. അഫ്ഗാനിസ്ഥാൻ ആഭ്യന്തര യുദ്ധത്തിനു ശേഷം തകർന്നു കിടക്കുന്ന അവസ്ഥയിലായതിനാൽ, നിലവിലുള്ള സർക്കാരിന് കായികതാരങ്ങൾക്ക് പരിശീലനത്തിനായി ചിലവഴിക്കാൻ പണമില്ല. ആയതിനാൽ, വരാൻപോകുന്ന ശീതകാല ബിജു ഒളിംപിക്സിൽ മത്സരിക്കാനായി പരിശീലിക്കാനും കൂടി വേണ്ടിയാണ് ധനസഹായം നൽകാനുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഈ തീരുമാനം.
അഫ്ഗാൻ ഒളിമ്പിക് കമ്മിറ്റി, പാരാലിംപിക് കമ്മിറ്റി, ഒളിമ്പിക്സ് ഇതര ദേശീയ സ്പോർട്സ് സ്ഥാപനങ്ങൾ എന്നിവയ്ക്കും ഈ തുകയിൽ തുല്യമായ അർഹതയുണ്ടായിരിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അധികാരികൾ വ്യക്തമാക്കി.
Post Your Comments