മുംബൈ: ടി20ക്കു പിന്നാലെ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെയും നായകനായി രോഹിത് ശര്‍മയെ നിയമിച്ച് ബിസിസിഐ. നേരത്തെ ടി20 ലോക കപ്പോടെ വിരാട് കോഹ്‌ലി ടി20 നായക സ്ഥാനം ഒഴിഞ്ഞിരുന്നു. സമീപകാലത്തെ മോശം ഫോമാണ് ടെസ്റ്റിലെ അജിങ്ക്യ രഹാനെയുടെ ഉപനായക സ്ഥാനം തെറിക്കാൻ കാരണം.
അതേസമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 18 പേരുള്‍പ്പെട്ട സംഘത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ എന്നാല്‍ പ്രഖ്യാപിച്ചിട്ടില്ല. ഇതും ഉടനുണ്ടാകുമെന്നാണ് വിവരം. ടെസ്റ്റ് പരമ്പരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സേവനം ഇന്ത്യക്കു ലഭിക്കില്ല. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തിനിടെയേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. ജഡേജയെക്കൂടാതെ പരിക്കേറ്റ ശുഭ്മാന്‍ ഗില്‍, അക്ഷര്‍ പട്ടേല്‍ എന്നിവരും ടീമിലിടം പിടിച്ചില്ല.
Read Also:- സൗന്ദര്യ സംരക്ഷണത്തിന് ബീറ്റ്റൂട്ട്..!!
ഇന്ത്യന്‍ ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.
Post Your Comments