പടന്ന: കളിക്കുന്നതിനിടെ അബദ്ധത്തിൽ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങിയ കളിക്കൂട്ടുകാരിയെ രക്ഷിച്ച് സൻമയ. നാടിന്റെ അഭിമാനമായ കുഞ്ഞു സൻമയ വടക്കേക്കാട്ടിലെ കെ.പി. രാജീവൻ-സൗമ്യ ദമ്പതികളുടെ മകളാണ്.
കഴിഞ്ഞ ദിവസം വൈകീട്ട് വീടിനടുത്ത് കളിക്കുന്നതിനിടെയാണ് സൻമയയുടെ കൂട്ടുകാരി നിവേദികയുടെ കഴുത്തിൽ അബദ്ധത്തിൽ ഊഞ്ഞാൽ മുറുകിയത്. തക്ക സമയത്ത് പ്രവർത്തിച്ച സൻമയ കൂട്ടുകാരിയുടെ കഴുത്തിൽ മുറുകിയ കയർ ഊരിമാറ്റുകയായിരുന്നു.
Read Also : സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും മാതാവും ചേർന്ന് പീഡിപ്പിക്കുന്നെന്ന് പരാതി
കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കയർ കുടുങ്ങി കഴുത്തിൽ നേരിയ മുറിവ് മാത്രമേ ഉണ്ടായിട്ടുള്ളൂ.
ഇരുവരും തൃക്കരിപ്പൂർ സെൻറ് പോൾസ് സ്കൂൾ ഒന്നാം തരം വിദ്യാർഥിനികളാണ്. വടക്കേകാട്ടിലെ കെ.പി. രാജീവൻ-സൗമ്യ ദമ്പതികളുടെ മകളാണ് സൻമയ. സഹോദരി: വാമിക.
Post Your Comments