Latest NewsKeralaNattuvarthaNews

കിണർ വൃത്തിയാക്കാനിറങ്ങിയ ആളും രക്ഷിക്കാനെത്തിയ ആളും കുടുങ്ങി; രക്ഷകരായി അഗ്നിശമനസേന

കയറിവരുന്നതിനിടെ കൈവഴുതി ഇയാള്‍ കിണറില്‍ വീഴുകയായിരുന്നു

കാസർകോട്; കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ആളും ഇയാളെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവും കിണറില്‍ കുടുങ്ങി, ഉപ്പള അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ എത്തി കിണറിലിറങ്ങി ഇരുവരെയും രക്ഷപ്പെടുത്തി, ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം, പൈവളികെ ഗ്രാമ പഞ്ചായത്തിലെ ബായാര്‍ ബോള്‍ക്കെട്ടയിലെ ഹമീദിന്റെ വീട്ടില്‍ കിണര്‍ ശുചീകരിക്കാന്‍ ഇറങ്ങിയ അബ്ദുള്‍ ഖാദറിന്റെ മകന്‍ അബൂബക്കര്‍ (49) ആണ് കിണറില്‍ കുടുങ്ങിപ്പോയത്.

കിണർ വൃത്തിയാക്കിയ ശേഷം കയറിവരുന്നതിനിടെ കൈവഴുതി ഇയാള്‍ കിണറില്‍ വീഴുകയായിരുന്നു, സംഭവം കണ്ടുകൊണ്ടു നിന്നിരുന്ന അയല്‍വാസി നാരായണന്റെ മകന്‍ ഹരിപ്രസാദ് (19 ) അബൂബക്കറിനെ രക്ഷിക്കാനായി കിണറിലേക്ക് ഇറങ്ങി, വിവരമറിഞ്ഞു ഉപ്പള ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഓഫീസര്‍മാരായ ബാബുരാജ്, ടിത ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘം ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു, കിണറില്‍ വീണപ്പോള്‍ സാരമായി പരിക്കേറ്റ അബൂബക്കറിനെയും നിസാര പരിക്കേറ്റ ഹരിപ്രസാദിനെയും മംഗല്‍പ്പാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button