ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

ഒമൈക്രോണ്‍ വ്യാപനം: പൊതുജനാരോഗ്യ സംവിധാനങ്ങൾ കേന്ദ്ര സർക്കാർ വിലയിരുത്തി

ദില്ലി: കോവിഡ് വകഭേദമായ ഓമിക്രോൺ ബാധയുടെ സാഹചര്യത്തിൽ രാജ്യത്തെ കോവിഡ്-19 പൊതുജനാരോഗ്യ പ്രതികരണ സംവിധാനങ്ങൾ വിലയിരുത്തി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. പ്രതിരോധ കുത്തിവെപ്പ് വിതരണ പുരോഗതിയും ഇതോടൊപ്പം അവലോകനം ചെയ്തു. സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ, എന്‍എച്ച്എം, എംഡി-മാർ എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.

Also Read : ബജറ്റില്‍ കൊച്ചിക്ക് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്ത് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ രോഗികളെ തിരിച്ചറിഞ്ഞു വേഗം തന്നെ ഐസൊലേറ്റ് ചെയ്യാനും മറ്റു ചികിത്സകൾ ലഭ്യമാക്കാനും വേണ്ടി രോഗബാധ സംശയിക്കുന്നവരെ വേഗം തന്നെ തിരിച്ചറിയുന്നതിനായി നിരീക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button