കൊച്ചി : 2022-ലെ സംസ്ഥാന ബജറ്റില്‍ കൊച്ചിക്ക് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്ത് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. റോഡുകളുടെ വികസനവും കനാല്‍ പുനരുദ്ധാരണവുമുള്‍പ്പടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റിന് മുന്നോടിയായി കൊച്ചി നഗരസഭയില്‍ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഖജനാവിലേക്ക് ഗണ്യമായ സംഭാവന നല്‍കുന്ന നഗരം എന്ന നിലയില്‍ കൊച്ചിയുടെ ആവശ്യങ്ങള്‍ക്ക് മികച്ച പരിഗണനയാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്.
Read Also ; കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണ തര്‍ക്കം അവസാനിച്ചു: അടിസ്ഥാന ശമ്പളം 23,000 ആയി ഉയര്‍ത്തി
തെക്കേ ഇന്ത്യയുടെ തന്നെ വാണിജ്യമേഖലയില്‍ സുപ്രധാന സ്ഥാനമാണ് കൊച്ചിയ്ക്കുള്ളത്. കൊച്ചിയുടെ സമ്പദ് പ്രക്രിയയെ സജീവമാക്കാനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പശ്ചാത്തല സൗകര്യങ്ങളുടെ വികസനം വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട റോഡ് വികസനം, കനാല്‍ പുനരുദ്ധാരണം, മറൈന്‍ ഡ്രൈവ് വിപുലീകരണം, റെയില്‍വേ മേല്‍പ്പാല നിര്‍മാണം, വിശാല കൊച്ചി വികസന അതോറിറ്റി ശക്തിപ്പെടുത്തല്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് നവീകരണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സജീവമായി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments