Latest NewsIndiaNews

സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും സേനാംഗങ്ങള്‍ക്കും ആദരമര്‍പ്പിച്ച് രാജ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി റാവത്തിന്റെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു

ന്യൂഡല്‍ഹി : ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യയ്ക്കും സേനാംഗങ്ങള്‍ക്കും ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലം വിമാനത്താവളത്തില്‍ എത്തിയാണ് അദ്ദേഹം ആദരമര്‍പ്പിച്ചത്. ബിപിന്‍ റാവത്തിന്റെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മറ്റ് സേനാംഗങ്ങളുടെ ഭൗതിക ശരീരത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

Read Also : രക്ഷപെടുത്താൻ ശ്രമിച്ചിട്ടും’കാപ്പാത്ത മുടിയിലയേ’എന്ന് വിലപിച്ച സാധാരണക്കാർക്ക് വേണ്ടി വീരസ്വർഗം പൂകുന്നതും സൗഭാഗ്യമാണ്

പ്രധാനമന്ത്രിയ്ക്ക് പുറമേ കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പാലം വിമാനത്താവളത്തില്‍ എത്തി ആദരമര്‍പ്പിച്ചു. ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭൗതിക ശരീരത്തില്‍ രാജ്നാഥ് സിംഗും പുഷ്പചക്രം അര്‍പ്പിച്ചു. മറ്റ് സേനാംഗങ്ങളുടെ ഭൗതിക ദേഹത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ അദ്ദേഹം അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേനാ മേധാവി ജനറല്‍ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി എന്നിവരും മൃതദേഹത്തില്‍ ആദരമര്‍പ്പിച്ചു.

അതേസമയം രാഷ്ട്രപതി രാം നാഥ് കോവിന്ദ് വെള്ളിയാഴ്ച രാവിലെ ബിപിന്‍ റാവത്തിന്റെ വസതിയില്‍ എത്തിയാകും ആദരം അര്‍പ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button