ഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനു പിന്നാലെ രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്ത് വന്നത്. ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ അനുശോചിച്ച് റിട്ടയേർഡ് ബ്രിഗേഡിയർ ആർ എസ് പതാനി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ‘സല്യൂട്ട് യു സർ, ജയ് ഹിന്ദ്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഈ ട്വീറ്റിനോട് പ്രതികരിച്ച് നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. അതിൽ മുൻ പാക്കിസ്ഥാൻ മേജർ ആദിൽ രാജയുടെ ട്വീറ്റും ഉൾപ്പെടുന്നു.
‘സർ, ദയവായി എന്റെ ഹൃദയംഗമമായ അനുശോചനം സ്വീകരിക്കുക,’ എന്നായിരുന്നു പാക്കിസ്ഥാൻ എക്സ്-സർവീസ്മെൻ സൊസൈറ്റിയുടെ വക്താവായ ആദിൽ രാജ ട്വിറ്ററിൽ കുറിച്ചത്. ഇതിന് മറുപടിയായി ‘നന്ദി ആദിൽ, ഒരു സൈനികനിൽ നിന്ന് ഇതാണ് പ്രതീക്ഷിക്കുന്നത്. സല്യൂട്ട് യു’ എന്നാണ് ആർഎസ് പതാനിയ വ്യക്തമാക്കി.
‘തീർച്ചയായും സർ, ഒരു സൈനികനെന്ന നിലയിൽ ഞാൻ ചെയ്യേണ്ട മാന്യമായ കാര്യമാണിത്. ഒരിക്കൽ കൂടി നിങ്ങളുടെ നഷ്ടത്തിൽ ഖേദിക്കുന്നു, സർ. നമ്മുടെ പഞ്ചാബി നാടോടിക്കഥകളിൽ ഇങ്ങനെ പറയുന്നുണ്ട്, ‘ദുഷ്മാൻ മാരേ തേ ഖുഷ്യൻ ന മാനാവൂ, കദ്ദേ സജ്ന വി മർ ജാന’. ഇതിന്റെ അർത്ഥം ‘നിങ്ങളുടെ ശത്രുക്കളുടെ മരണം ഒരിക്കലും ആഘോഷിക്കരുത്, കാരണം മറ്റൊരു ദിവസം നിങ്ങളുടെ സുഹൃത്തുക്കളും മരിക്കും.’ ആർഎസ് പതാനിയയുടെ വാക്കുകൾക്ക് മറുപടിയായി ആദിൽ രാജ ട്വീറ്ററിൽ പറഞ്ഞു.
Salute you sir. Jai Hind. ???? pic.twitter.com/LawnhgcO6Y
— Brig R S Pathania, Veteran. ?? (@rspathania) December 8, 2021
Post Your Comments