വിശാഖപട്ടണം: പെണ്‍കുട്ടികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോക്ലേറ്റ് നല്‍കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യുവാവിനെ സ്ത്രീകള്‍ സംഘംചേര്‍ന്ന് നടുറോഡിലിട്ട് മര്‍ദ്ദിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചിന്നറാവുവിനാണ് മർദ്ദനം ഏറ്റത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മല്‍കാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ടൂഷന്‍ ക്ലാസിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളോടാണ് ചിന്നറാവു മോശമായി പെരുമാറിയതെന്നാണ് പരാതി. പെണ്‍കുട്ടികള്‍ക്ക് ഇയാള്‍ ചോക്ലേറ്റ് നല്‍കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ആരോപിക്കുന്നു. ചിന്നറാവുവിന്റെ പെരുമാറ്റത്തില്‍ ഭയന്ന പെണ്‍കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രദേശത്തെ സ്ത്രീകള്‍ സംഘടിച്ചെത്തി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. പൊലീസെത്തിയാണ് ഇയാളെ രക്ഷിച്ചത്.
Post Your Comments