മുട്ടം: ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴ ശിക്ഷ വിധിച്ച് കോടതി. വെള്ളിയാമറ്റം വാണിയപ്പുരക്കൽ അജിനാസിനെയാണ് (24) കോടതി ശിക്ഷിച്ചത്. പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി നിക്‌സൺ എം. ജോസഫ് ആണ് ശിക്ഷ വിധിച്ചത്.
2015 മേയ് 16-നായിരുന്നു കേസിനാസ്പദമായ സംഭവം. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. ഇരയ്ക്ക് മാനസിക ആഘാതത്തിനും പുനരധിവാസത്തിനുമായി നാലുലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്കു കോടതി നിർദേശം നൽകി.
Read Also : എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ
വിധിപ്പകർപ്പ് ലഭിച്ച് 30 ദിവസത്തിനകം നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ആണ് ഹാജരായത്.
Post Your Comments