ThiruvananthapuramKeralaNattuvarthaLatest NewsNews

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സി.പി.എം സീറ്റ് ബിജെപി പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഇടമലക്കുടിയിൽ ബിജെപിക്ക് വിജയം. ഇടമലക്കുടിയിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ചിന്താമണി കാമരാജാണ് വിജയിച്ചത്. ഇഡ്ഡലിപ്പാറക്കുടിയിൽ സിപിഎം പഞ്ചായത്ത് അംഗം ഉത്തമ ചിന്നസ്വാമി മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. സി.പി.എം സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. വോട്ടെടുപ്പിൽ ബിജെപി 39, എൽഡിഎഫ് 38, യുഡിഎഫ് 15 വോട്ടുകൾ വീതം നേടി. ഒരു വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥിയായ ചിന്താമണി കാമരാജ് വിജയിച്ചത്.

ഇരിങ്ങാലക്കുട നഗരസഭ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മിനി ജോസ് ചാക്കോള 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയ്‌ക്ക് 336 വോട്ടും ബിജെപിയ്‌ക്ക് 18 വോട്ടും യുഡിഎഫിന് 487 വോട്ടും കിട്ടി. 841 പേരാണ് ആകെ വോട്ട് ചെയ്തത്. കാണക്കാരി പഞ്ചായത്ത് ഒൻപതാം വാർഡിൽ എൽഡിഎഫിന് ജയം. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് സിപിഎം പിടിച്ചെടുത്തത്. 338 വോട്ടിനാണ് സിപിഎമ്മിന്റെ വി.ജി.അനിൽകുമാർ ജയിച്ചത്. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡിൽ എൽഡിഎഫിന് ജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button