
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ വീണ്ടും ഹൈക്കോടതി ഇടപെടൽ. അന്‍വറും കുടുംബവും അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിക്കുന്നതില്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
Also Read:തിരഞ്ഞെടുപ്പു ജോലിക്കിടെ മരണമോ സ്ഥിരമായ അംഗവകല്യമോ സംഭവിക്കുന്നവര്‍ക്ക് ധന സഹായം
പി വി അൻവർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ആറ് മാസത്തിനകം തിരിച്ചുപിടിക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ഉത്തരവ് നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കോടതി നിർദേശിച്ചത്.
എംഎല്‍എയുടെ ഭാര്യാപിതാവ് സി.കെ. അബ്ദുള്‍ ലത്തീഫ് അദ്ദേഹത്തിന്റെ റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ വിവാദതടയണക്ക് കുറുകെ നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്നാണ് കോടതിയുടെ തീരുമാനം.
Post Your Comments