Kerala

‘ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും’ സിപിഎം നേതാക്കളോട് അൻവറിന്‍റെ ഭീഷണി

മലപ്പുറം: ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്ന ഭീഷണിയുമായി പിവി അൻവർ. സിപിഎം നേതാക്കൾക്കെതിരെയാണ് അൻവറി​ന്റെ ഭീഷണി. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ ഞങ്ങൾ തലയ്ക്കേ അടിക്കൂ എന്ന് ‌പ്രസം​ഗത്തിനിടയിലാണ് അൻവർ ഭീഷണി മുഴക്കിയത്. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇത്. ഒരു തര്‍ക്കവുമില്ല ഞങ്ങള്‍ തലക്കേ അടിക്കൂ, പറഞ്ഞു വിടുന്ന തലകൾക്കെതിരെ അടിക്കുമെന്ന് പി വി അൻവർ പറഞ്ഞു.

മുന്നിൽ നിന്ന് തന്നെ പ്രവർത്തിക്കാനാണ് തീരുമാനം. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തിൻ്റെ ഭർത്താവിനെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. കുടുംബം അടക്കമുള്ളവരുടെ പണി തീർത്തുകളയുമെന്നാണ് വോയ്സ് മെസേജ്. ഭീഷണിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും പി വി അൻവർ പറഞ്ഞു. ചുങ്കത്തറയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.

കഴിഞ്ഞ ദിവസം നിലമ്പൂർ ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു. ‌പിവി അൻവറിന്റെ പിന്തുണയോടെയായിരുന്നു പഞ്ചായത്തിലെ ഭരണമാറ്റം. എൽഡിഎഫ് ഭരണത്തിനെതിരെ യുഡിഎഫ് അവിശ്വാസം പാസായി. ഒൻപതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. ഇടത് അംഗമായ നുസൈബ സുധീർ യുഡിഎഫിന് വോട്ടുചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button