മലപ്പുറം: കാട്ടാന അക്രമണത്തിൽ യുവാവ് മരിച്ചതിനു പിന്നാലെ പ്രതിഷേധവുമായി എത്തിയ അൻവറിന്റെ പാർട്ടി പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പിവി അൻവർ എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. അൻവറടക്കം 11 പേർക്കെതിരെ നിലമ്പൂർ പൊലീസാണ് കേസെടുത്തത്.
read also: ആരാണ് ബസ്റ്റി? ഉത്തരവുമായി ബസ്റ്റി ജനുവരി ഇരുപത്തിനാലിന് എത്തുന്നു
അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ട്. നിലമ്പൂരിലെ ഒതായിയിലുള്ള അദ്ദേഹത്തിന്റെ വീടിനു മുന്നിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകരും ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.
Post Your Comments