
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ‘ഞാൻ ബാബറി’ എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധവുമായി നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കേസെടുത്ത്ഹ നടപടിയെ അഭിനന്ദിക്കുകയാണ് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. കുട്ടികളെ സ്‌കൂളിൽ വരുന്നത് സ്വന്തമായി ആശയം മെനയാൻ കെൽപ്പുള്ളവരാക്കാൻ ആണെന്ന് ജസ്ല മാടശ്ശേരി വ്യക്തമാക്കുന്നു.
‘സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ വിടുന്നത് നിങ്ങളുടെ ഒരുത്തന്‍റെം ആശയം തലയിലേറ്റാനല്ല. സ്വന്തമായി ആശയം മെനയാന്‍ കെല്‍പ്പുള്ളവരാക്കാനാണ്’, വിഷയത്തിൽ പോലീസ് കേസെടുത്തുവെന്ന വാർത്ത പങ്കുവെച്ചുകൊണ്ട് ജസ്ല കുറിച്ചു. സംഭവത്തിൽ വിമർശനവുമായി ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എപി അബ്‌ദുള്ളക്കുട്ടി നേരത്തെ രംഗത്ത് വന്നിരുന്നു. ബാബർ ബ്രിട്ടീഷ്കാരനെ പോലെ ഭാരതത്തിന്റെ ശത്രുവാണെന്നും ചരിത്രം അറിയാതെ കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേറി കളിക്കരുതെന്നും അദ്ദേഹം വിമർശിച്ചു.
Also Read:ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍
‘ഹേ, സുഡാപ്പികളെ, ബാബർ ബ്രിട്ടീഷ്കാരനെ പ്പോലെ ഭാരതത്തിന്റെ ശത്രുവാണ്. ചരിത്രം അറിയതെ നിങ്ങള് കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേരി കളിക്കരുത് . അത് ദേശസ്നേഹികൾ പൊറുക്കില്ല’, അബ്‌ദുള്ളക്കുട്ടി വിമർശിച്ചു. നേരത്തെ, സംവിധായകൻ അലി അക്ബറും സംഭവത്തിനെതിരെ വിമർശവുമായി രംഗത്ത് വന്നിരുന്നു. മലചവിട്ടാൻ മാലയിട്ടവൻ സ്വാമിയാണെന്നും അവന്റെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചവനെ ഹൈന്ദവർ നേരിടണമെന്നും അലി അക്ബർ പറഞ്ഞു. ബാബർ അധിനിവേശനക്കാരനായ മൃഗമായിരുന്നുവെന്നും അവനോട് യാതൊരു വിധത്തിലും ഹൈന്ദവർ അനുകമ്പ കാണിക്കേണ്ടതില്ല എന്നും അലി അക്ബർ വ്യക്തമാക്കി.
അതേസമയം, നിരവധി പരാതികളാണ് സംഭവത്തിനെതിരെ പോലീസിൽ എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി എത്തിക്കഴിഞ്ഞു. ഇതിൽ ഏറ്റവും വൈകാരികമായ സംഭവം ശബരിമലയിൽ പോകാൻ നോമ്പ് നോക്കുന്ന ഒരു വിദ്യാർത്ഥിക്കും ‘I AM ബാബ്‌റി’ എന്ന ബാഡ്ജ് ധരിപ്പിച്ചതാണ്.
Post Your Comments