KeralaLatest NewsNewsIndia

മതങ്ങള്‍ സ്ത്രീകളുടെ ശവപ്പറമ്പാണ്, ഇസ്‌ലാം മത വിമര്‍ശനം നടത്താനായി കുറേ യുക്തിവാദികള്‍ വരുന്നുണ്ട്: ജസ്‌ല മാടശ്ശേരി

'ഈ മതവിഭാഗത്തിലുള്ളവരെ പട്ടാളത്തിൽ എടുക്കരുതെന്ന് സംഘപരിവാര്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നു'

കോഴിക്കോട്: സംഘപരിവാറിന്റെ വേദിയിൽ ഇരുന്നല്ല ഇസ്‌ലാം മത വിമർശനം നടത്തേണ്ടതെന്ന് ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. മുസ്‌ലിമിനേയും ഇസ്‌ലാമിനേയും രണ്ടായി കാണണമെന്നും, യുക്തിവാദികളില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞതിന് തനിക്ക് ജിഹാദി ചാപ്പ കിട്ടിയെന്നും ജസ്‌ല പറഞ്ഞു. ഡൂള്‍ന്യൂസില്‍ അന്ന കീര്‍ത്തി ജോര്‍ജുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ജസ്‌ലയുടെ പ്രതികരണം.

മതങ്ങള്‍ സ്ത്രീകളുടെ ശവപ്പറമ്പാണ് എന്ന് പറഞ്ഞ ജസ്‌ല, അത് ഇസ്‌ലാം മതത്തില്‍ മാത്രമല്ല എല്ലാ മതങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണെന്നും അഭിപ്രായപ്പെട്ടു. മതങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭയമാണെന്നും അവർ ആരോപിച്ചു. ഏത് മത വിമര്‍ശനം നടത്തുന്നതിനും താൻ എതിരല്ലെന്നും, മതങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതാണെന്നും ജസ്‌ല പറയുന്നു. പെണ്‍കുട്ടിയെ സ്റ്റേജില്‍ വിളിച്ച് അപമാനിച്ച വിഷയത്തില്‍ മതത്തിനെ ആരും കുറ്റം പറയുന്നില്ലെന്നും, എല്ലാവരും ഉസ്താദിനെയാണ് വിമര്‍ശിക്കുന്നതെന്നും പറഞ്ഞ ജസ്‌ല, ശരിക്കും അങ്ങനെയല്ല വേണ്ടതെന്നും നിരീക്ഷിക്കുന്നു.

Also Read:ഭീതി വിതച്ച് മഴ: തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലർട്ട്

‘എനിക്ക് മത വിമര്‍ശനം നടത്താന്‍ എന്റെ പ്ലാറ്റ്‌ഫോമുകളുണ്ട്. അതിന് എനിക്ക് സംഘപരിവാര്‍ വേദികളില്‍ പോയി പ്രസംഗിക്കേണ്ട കാര്യമില്ല. എനിക്ക് സെക്കുലര്‍ എന്ന് തോന്നുന്ന വേദികളില്‍ മാത്രമേ ഞാന്‍ പോകൂ. മുസ്‌ലിങ്ങളോടും ക്രിസ്ത്യാനികളോടും കമ്മ്യൂണിസ്റ്റുകളോടും ഒരുപോലെ ശത്രുത പുലര്‍ത്തുന്ന രാഷ്ട്രീയ സാഹചര്യം ഇവിടെ വളര്‍ന്നുവരുന്നുണ്ട്. ഇസ്‌ലാമാണ് തെറ്റ്, ഇസ്‌ലാമിനെ വിമര്‍ശിക്കാം. മുസ്‌ലിമിനെ വിമര്‍ശിച്ചിട്ടെന്ത് കാര്യം?. ഇസ്‌ലാം മത വിമര്‍ശനം നടത്താനായി കുറേ യുക്തിവാദികള്‍ വരുന്നുന്നുണ്ട്. അവര്‍ ഇസ്‌ലാം മതത്തെ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. മുസ്‌ലിങ്ങളെ പൊലീസിലും പട്ടാളത്തിലും എടുക്കരുതെന്ന് സംഘപരിവാര്‍ കാലങ്ങളായി പറയുന്നുണ്ട്. ഈ രാജ്യത്തിനായി മരിച്ചുവീണ എത്ര മുസ്‌ലിങ്ങളുണ്ടിവിടെ?. മതങ്ങള്‍ സ്ത്രീകളുടെ ശവപ്പറമ്പാണ്. അത് ഇസ്‌ലാം മതത്തില്‍ മാത്രമല്ല, എല്ലാ മതങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്’, ജസ്‌ല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button