NattuvarthaLatest NewsKeralaNews

അറപ്പു തോന്നുന്നു ഈ കാമപ്രാന്തന്മാരെ ഓർത്ത്, കുട്ടികളെ പോലും വെറുതെ വിടാത്ത തൊപ്പിയും തലേക്കെട്ടുമിട്ട മനുഷ്യർ: ജസ്‌ല

തിരുവനന്തപുരം: തൃശ്ശൂരിൽ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ജസ്‌ല മാടശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. കൊച്ചു കുട്ടികളെ ജൻഡർ വ്യത്യാസമില്ലാതെ കാമകേളിക്കുപയോഗിക്കുന്ന തൊപ്പിയും തലേക്കെട്ടുമിട്ട വെള്ളയിട്ട മനുഷ്യരെന്ന് ജസ്‌ല ഉസ്താദുമാരെക്കുറിച്ച് പറഞ്ഞു. അറപ്പു തോന്നുന്നു ഈ കാമപ്രാന്തന്മാരെ ഓർത്തെന്നും, എത്ര കുഞ്ഞുങ്ങളെയാണ് ഇവന്മാരെ പോലുള്ളവർ മാനസിക ട്രോമയിലേക്ക് തള്ളി വിടുന്നതെന്നും ജസ്‌ല കുറിച്ചു.

Also Read:ആര്‍.ബി. ശ്രീകുമാര്‍ വ്യാജകഥകൾ ഉണ്ടാക്കി ആളിക്കത്തിക്കും: നടപടി സ്വാഗതം ചെയ്ത് നമ്പി നാരായണന്‍

‘സാധാരണ ഇത്തരം വാർത്തകൾ അവഗണിക്കാറാണ് പതിവ്. ദിവസവും വരുന്നത് കൊണ്ട് എന്നും ഒരേ വിഷയത്തിൽ എങ്ങനെ എഴുതും എന്ന് വച്ചിട്ട്. ശ്ശെ നാണം കെട്ട കൊറേ എണ്ണം. ഫേസ്ബുക്കിൽ ഒരു ഫോട്ടോ ഇട്ടാൽ വരെ ഈ മതം പുഴുങ്ങികൾ പറയുന്ന ഭാഷ എന്തൊരശ്ലീലമാണ്’, ജസ്‌ല കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

യുക്തിവാദികൾ അമ്മയുമായും പെങ്ങളുമായും അച്ഛനുമായും സഹോദരനുമായും ഒക്കെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരാണ്. ആര് പറഞ്ഞു ?
ബിശ്വാസികൾ.

ആഴ്ചയിൽ രണ്ടോ മൂന്നോ വീതം ഈ വിശ്വാസികളെ വാർത്തെടുക്കുന്ന മദ്രസകളിൽ നടക്കുന്ന വാർത്തകൾ എന്തൊക്കെ. കുഞ്ഞു കുട്ടികളിലേക്ക് മതം കുത്തിനിറക്കുന്ന മതസ്ഥാപനങ്ങളിലാണ് ഡെയിലി ഇത്തരം വാർത്തകൾ വരുന്നത്. കൊച്ചു കുട്ടികളെ, അത് ജൻഡർ വ്യത്യാസമില്ലാതെ കാമകേളിക്കുപയോഗിക്കുന്ന കുറെ തൊപ്പിയും തലേക്കെട്ടുമിട്ട വെള്ളയിട്ട മനുഷ്യർ. അറപ്പു തോന്നുന്നു ഈ കാമപ്രാന്തന്മാരെ ഓർത്ത്. എത്ര കുഞ്ഞുങ്ങളെ ആണ് ഇവന്മാരെ പോലുള്ളവർ മാനസിക ട്രോമയിലേക്ക് തള്ളി വിടുന്നത്. ഈ ഫ്രസ്‌ട്രേഷൻ ഒക്കെ ഉള്ളിൽ വെച്ചല്ലെ കുട്ടികൾ വളർന്നു വരുന്നതും പലരും ഇതേ രീതി പിന്തുടർന്ന് പോകുന്നതും.

തൃശ്ശൂരിൽ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കയ്പമംഗലം ചളിങ്ങാട് സ്വദേശി തോയപുറത്ത് വീട്ടിൽ ജുബൈറി(36)നെയാണ് മതിലകം ഇൻസ്പെക്ടർ ടി.കെ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.13 വയസ്സുള്ള വിദ്യാർത്ഥിയെയാണ് പീഡിപ്പിച്ചത് . ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സാധാരണ ഇത്തരം വാർത്തകൾ അവഗണിക്കാറാണ് പതിവ്. ദിവസവും വരുന്നത് കൊണ്ട് എന്നും ഒരേ വിഷയത്തിൽ എങ്ങനെ എഴുതും എന്ന് വെച്ചിട്ട്. ശ്ശെ നാണം കെട്ട കൊറേ എണ്ണം. ഫേസ്ബുക്കിൽ ഒരു ഫോട്ടോ ഇട്ടാൽ വരെ ഈ മതം പുഴുങ്ങികൾ പറയുന്ന ഭാഷ എന്തൊരശ്ലീലമാണ്. അതു പക്ഷെ സ്ത്രീകളോടും കമ്മ്യൂണിറ്റി മെമ്പേഴ്സിനോടുമൊക്കെ പറയുകയുള്ളൂ. ഇതുപോലെ പരിപാടി ചെയ്യുന്നവരോട് എത്ര മാന്യമായാണ് ഈ മതത്തിന്റെ ആളുകൾ സംസാരിക്കുന്നത്. എന്നും ആവർത്തിക്കപ്പെടുന്ന ഈ സംഭവങ്ങൾ അവർക്കു എന്നും ഒറ്റപ്പെട്ട സംഭവങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button