മതത്തിൽ നിന്നും പുറത്തുവന്ന് ശേഷം മതത്തെ വിമർശിച്ചതിന് ഏറെ സൈബർ ആക്രമണം നേരിട്ട വ്യക്തിയാണ് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഈ സൈബർ ആക്രമണവും ഭീഷണിയും ഇപ്പോഴും തുടരുന്നു. മതവിമർശന പോസ്റ്റുകൾ ഇട്ടാൽ അതിന് താഴെ തെറിയഭിഷേകം നടത്താൻ ഇപ്പോഴും ഒരുകൂട്ടർ ഉണ്ടാകുമെന്ന് ജസ്ല തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, സമാനമായ ഒരു പോസ്റ്റിന് താഴെ ‘തന്റെ വീട്ടിലുള്ളവരെ വധിക്കുമെന്ന്’ ഭീഷണിപ്പെടുത്തി കമന്റിട്ട യുവാവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരിക്കുകയാണ് ജസ്ല.
വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന്റെ പിതാവുമായി മണിക്കൂറുകളോളം സംസാരിച്ചുവെന്നും, മകന് വേണ്ടി അദ്ദേഹം ഒരുപാട് തവണ മാപ്പ് പറഞ്ഞുവെന്നും ജസ്ല തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. ഒടുവിൽ പോസ്റ്റിട്ടവനും ദേഷ്യം കടിച്ചമർത്തി തന്നോട് മാപ്പ് പറഞ്ഞുവെന്ന് ജസ്ല വെളിപ്പെടുത്തുന്നു. സോഷ്യൽ മീഡിയയിൽ മതതീവ്രവാദം പറയുന്ന, മാന്യതയില്ലാത്ത രീതിയിൽ പടച്ചോന്റെ ഗുണ്ടകളായിറങ്ങുന്ന, സ്ത്രീകളെ തട്ടമിടീക്കാനും നരകത്തിലിട്ടു പൊരിക്കാനുമിറങ്ങുന്ന, വേശ്യാവിളികൾ കൊണ്ടവരെ പൂമാലയിടുന്ന മനുഷ്യർ ആദ്യം സ്വയം നോക്കണം, തങ്ങളുടെ ഉള്ളിലേക്ക് നോക്കിയിട്ട് വേണം ഇതിനൊക്കെ ഇറങ്ങാൻ എന്ന് ജസ്ല പറയുന്നു.
ഭീഷണിപ്പെടുത്തിയവന്റെ വീട്ടിലേക്ക് സ്നേഹത്തോടെ ക്ഷണം കിട്ടിയ ഒരാൾ താനായിരിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു. മതമെന്തെന്ന് പോലും അറിയാത്ത കൊച്ചുപിള്ളേർ ആയതിനാൽ ഈ കേസ് താനിവിടെ വിടുന്നുവെന്നും ജസ്ല പറഞ്ഞു.
ജസ്ല മാടശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
വല്ലാത്ത വിഷമത്തോടെയും വേദനയോടെയുമാണ് ഞാനീ പോസ്റ്റിടുന്നത് ☺️
ഇത്തിരി അരിശവും ഉണ്ട് വല്ലാത്ത സ്നേഹവും ഉണ്ട് ☺️ ഒരു 20 വയസ്സുള്ള യുവാവിന്റെ കാര്യം ..മുഴുവൻ വായിക്കാൻ സമയം ഉണ്ടെങ്കിൽ വായിക്കണം ..ഞാനുദ്ദേശിച്ചതും പറയാൻ ആഗ്രഹിച്ചതും മുഴുവൻ പറയാനും എഴുതാനും ഈ ഉറക്കം വന്നു തൂങ്ങി നിൽക്കുന്ന നേരത്ത് എനിക്ക് കഴിയുമോ എന്നും എനിക്കറിയില്ല .. കൂടുതൽ വലിച്ചു നീട്ടാതെ കാര്യത്തിലേക്കു കടക്കാം ..വലിച്ചു നീട്ടിപ്പോയാൽ ക്ഷമിക്കണം .. കാരണം ഒരുപാട് കാലത്തിനു ശേഷമാണ് ഞാൻ ഒരു മനുഷ്യനോട് ഒന്നര മണിക്കൂറോളം ഫോണിൽ സംസാരിക്കുന്നത് ..എന്റെ വാപ്പയുടെ പ്രായമുള്ള ഒരു മനുഷ്യനോട് ..മുന്പരിചയമില്ലാത്തൊരു മനുഷ്യനോട് ?
കുറച്ചു മുന്നെ ഞാൻ ഒരു സ്‌ക്രീന്ഷോട് പോസ്റ്റ് ചെയ്തിരുന്നു .. ഒരു പയ്യൻ ഇട്ടകമെന്റ് .. കമെന്റ് ഇങ്ങനെ ആയിരുന്നു .. മതം എനിക്കെന്നും വല്ലാത്ത നോവായിരുന്നു സമ്മാനിച്ചത് ..27 വയസ്സാണിപ്പോൾ എനിക്ക് .. കഴിഞ്ഞ 10 വർഷത്തോളമായി ഞാൻ മതവിശ്വാസിയല്ല .. ഈ പത്തു വർഷത്തിൽ കുറച്ചു വർഷങ്ങൾ ഒരു agnostic (ആജ്ഞേയവാദി )ആയിരുന്നു ..ഇപ്പൊ പൂർണമായും നിരീശ്വര വാദിയാണ് ..
മതവും മതത്തിന്റെ പേരിൽ കൊറേ തീവ്രമതവിശ്വാസികളും ഈ 27 വയസ്സിനുള്ളിൽ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് ..മതതെ വിമർശിച്ചു തുടങ്ങുന്നത് തന്നെ അങനെ ആണ് .. നിങ്ങളിൽ പലർക്കുമറിയുന്നപോലെ ഒരു ഡാൻസ് ചെയ്തതിന്റെ പേരിൽ ആയിരുന്നു ഏറ്റവും വലിയ മാനസീക ഉപദ്രവം ശാരീരിക ഉപദ്രവമൊക്കെ എനിക്ക് മതവും മതവിശ്വാസികളും സമ്മാനിച്ചത് ..അതിനു മുൻപ് ഇത്ര ഭീകരമല്ലാത്ത പലതും എനിക്ക് കിട്ടീട്ടുണ്ട് …ഞാൻ കടന്നു പോയിട്ടുണ്ട്
പക്ഷെ അതിനു ശേഷം ഞാൻ കടന്നു പോയ മാനസികാവസ്ഥ ഭീകരമായിരുന്നു ..ചെയ്തത് തെറ്റാണ് എന്ന് എനിക്ക് തോന്നാത്ത കാര്യത്തിന്റെ പേരിൽ ബന്ധങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു ..പൊതുബോധം പറയുന്ന ഏറ്റവും മോശപ്പെട്ട സ്ത്രീ ആക്കി ആ ചെറിയപ്രായത്തിലെ വല്ലാത്ത വിളികൾ സാമൂഹ്യമാധ്യമത്തിലൂടെയും അല്ലാതെ ഒളിഞ്ഞും മറഞ്ഞും പറയുന്നത് കേട്ടു ..അതങ്ങനെയാണല്ലോ ?മതത്തെ എതിർക്കുന്ന സ്ത്രീ ആണെങ്കിൽ അവൾ വേശ്യയാണ് ☺️പൊതുധത്തിനെതിരെ സംസാരിക്കുന്ന സ്ത്രീയാണേൽ അവൾ ഫെമിനിച്ചിയും വെടിയുമാണ് ☺️അന്ന് വരെ എന്നെ പ്രിയപ്പെട്ടവളെ പോലെ ചേർത്ത് നിർത്തിയ ബന്ധങ്ങളും സൗഹൃദങ്ങളുമൊക്കെ മതത്തിന്റെ പേരും പറഞ്ഞു വല്ലാതെ ഒറ്റപ്പെടുത്തി ..കുറ്റപ്പെടുത്തി ..വെറുപ്പ്ശര്ധിച്ചു ….മഹല്ലിൽ നിന്ന് വിലക്കി കൊണ്ടായിരുന്നു തുടക്കം .
അന്നൊന്നും ഞാനിന്നത്തെ അത്ര സ്ട്രോങ്ങ് അല്ല ..ഇത്ര ധൈര്യമോ നേരിടാനുള്ള കരുത്തോ ഇല്ല ..അതിജീവിക്കാൻ വേണ്ടി ഞാൻ ബോൾഡ് ആയതാവണം …
verbal അറ്റാക്ക് മാത്രമായിരുന്നില്ല ..ഒരുപാട് physical അറ്റാക്കുകളും ഞാൻ നേരിട്ടു ..accidents ഒഴിഞ്ഞ മാസങ്ങൾ ഇല്ലായിരുന്നു .. പലതും ഞാൻ അന്ന് വീട്ടിൽ പോലും പറയാറില്ലായിരുന്നു ..ബാംഗ്ലൂർ ഇൽ വെച്ചുണ്ടാക്കിയ അപകടം എന്നെ 5 മാസം കിടത്തി ..അങനെ ആണ് വീട്ടുകാർ പോലും ഞാൻ കളിച്ച ഒരു ഡാൻസ് ന്റെ ഭീകരത മതതീവ്രവാദികളിൽ ഇത്രയും അരിശമുണ്ടാക്കിയെന്നറിയുന്നത് ..
പലതും പറയാതിരുന്നത് മറ്റൊന്നും കൊണ്ടായിരുന്നില്ല ..എന്റെ സഞ്ചാരസ്വാതന്ത്രം അവരുടെ സ്നേഹം കൊണ്ടും ഭയം കൊണ്ടും എനിക്ക് നഷ്ടപ്പെടരുത് എന്ന എന്റെ ആഗ്രഹം കൊണ്ടായിരുന്നു ..
അന്നും ഇന്നും എന്നെ ചേർത്ത് പിടിച്ചു ധൈര്യം തന്നു കൂടെ നിർത്തിയത് എന്റെ ഉപ്പയും ഉമ്മയും സഹോദരങ്ങളും കൊറേ നല്ല സുഹൃത്തുക്കളുമാണ് ❤️
പറഞ്ഞു വന്നത് ഈ കമന്റ് സ്ക്രീൻഷോട്ടിനെ കുറിച്ചാണ് ..ഈ പോസ്റ്റിട്ടു 5 മിനിറ്റിനകം എനിക്ക് പല സുഹൃത്തുക്കളിൽ നിന്നും ഫോൺ വന്നു കേസ് കൊടുക്കണം ….നിയമപരമായി നീങ്ങണം ….എന്നൊക്കെ പറഞ്ഞു ..ഇത്തരം കമെന്റുകൾ ആദ്യമായി കാണുന്നതല്ല ..വര്ഷങ്ങളായി കാണുന്നതാണ് ..പല കമന്റുകളിലും പറഞ്ഞ ഭീഷണികൾ അച്ചട്ട് പോലെ അവർ ചെയ്തിട്ടും ഉണ്ട് ..അതുകൊണ്ടു ഇതിന്റെയൊന്നും ഭയപ്പെടാൻ ഞാനില്ല .. പക്ഷെ കംപ്ലൈന്റ്റ് ഫയൽ ചെയ്യണം എന്ന് തന്നെ കരുതിയിരുന്നതാണ് ..കൂട്ടുകാരനെ വിളിച്ചു നമുക്ക് നാളെ രാവിലെ മലപ്പുറം SP ഓഫീസിൽ പോകണം എന്ന് വരെ പറഞ്ഞതാണ് ..എന്നെ പറഞ്ഞ എന്ത് വൃത്തികേടും ഭീഷണിയും എനിക്കേൽക്കാറില്ല ..വാപ്പയെയും ഉമ്മയെയും പറഞ്ഞാൽ ഏതൊരു മകളെ പോലെ എനിക്കും നോവും ..അതുകൊണ്ടു ..മാത്രമല്ല ഇത്തരത്തിൽ എന്ത് ഭീഷണി ഏതു നിലയിൽ വന്നാലും അത് ഇൻഫോം ചെയ്യാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് മലപ്പുറം SP ഓഫീസിൽ നിന്ന് ..
പക്ഷെ എന്നെ കാസർകോട്ട് ഉള്ള ഒരു സഖാവ് കോൺടാക്ട് ചെയ്തു ..ഈ കംമെന്റിട്ട പയ്യനെ അറിയാം എന്ന് പറഞ്ഞു ..അവന്റെ കുടുംബത്തെയും ..അങ്ങനെ ആണ് ഞങ്ങൾ കൂടുതൽ സംസാരിക്കുന്നത് .. അവന്റെ വാപ്പയോടു എന്നെ വിളിക്കാൻ പറഞ്ഞു .. ഒരു സാധു മനുഷ്യൻ ..അയാളെന്നെ വിളിച്ചു ..ആദ്യത്തെ കാൾ അരമണിക്കൂറോളം നീണ്ടു ..എനിക്കെന്റെ വാപ്പ സംസാരിക്കുന്ന പോലെ തോന്നി ..മതവിശ്വാസിയായിട്ടും അയാളെന്നോട് അങ്ങേയറ്റത്തെ നോവോടെ സംസാരിച്ചു ..മകന്റെ വായിൽ നിന്ന് തീവ്രവാദം ഒഴുകുന്നതിനു ആ പിതാവൊരിക്കലും തെറ്റുകാരനാണെന്നു ഞാൻ വിശ്വസിക്കുന്നില്ല .. അന്നന്നത്തെ അന്നത്തിനു വേണ്ടി കൂലിവേല ചെയ്യുന്ന ഒരു പച്ച മനുഷ്യൻ ..
മതം വിട്ടതിന്റെ പേരിലാണ് മകൻ എന്നോടിങ്ങനെ ഭീഷണിമുഴക്കിയത് ..അയാളുടെ മകന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് അദ്ദേഹം എന്റടുതിങ്ങനെ സംസാരിച്ചതെന്നൊക്കെ എനിക്ക് കരുതാം പക്ഷെ ഞാനങ്ങനെ കാണുന്നില്ല ..
ആ മനുഷ്യന്റെ ഗതികേടും നിസ്സഹായാവസ്ഥയും മനസ്സുതുറന്നുള്ള സംസാരവും കണ്ണീരും എന്നെ വേദനിപ്പിച്ചു ..മകൻ മാപ്പ് പറയണം എന്ന് ഞാൻ പറഞ്ഞു അവൻ ഫോണെടുത്തു വീണ്ടും കലികയറി എന്റടുത്തു..മതത്തെ പറഞ്ഞ എന്നെ വെറുതെ വിടില്ലെന്ന് 20 വയസ്സു തികയാത്ത എന്റെ സ്വന്തം അനിയന്റെ പ്രായം പോലുമില്ലാത്ത ഒരു മോൻ എന്റടുത്തു തട്ടിക്കയറി ..അപ്പുറത്തൂന്നു അവന്റെ പെങ്ങളുടെയും ഉമ്മയുടെയും വിഷമവും സങ്കടവും എനിക്ക് കേൾക്കാമായിരുന്നു …
എന്റെ ഹൃദയത്തിൽ കല്ലില്ലാത്തത് കൊണ്ട് ..തലച്ചോറിൽ മതം കയറ്റി തന്ന യാതൊരു പ്രാന്തും അവശേഷിക്കുന്നില്ലാത്തതു കൊണ്ടും ആ മനുഷ്യനെയും കുടുംബത്തെയും എന്റേതെന്ന പോലെ എനിക്ക് തോന്നി …എന്റെ ഉമ്മയുമുണ്ടായിരുന്നു എന്നോടൊപ്പം ഇതൊക്കെ കേട്ടുകൊണ്ട് …
അവന്റെ ശാഡ്യം എന്നെ വിഷമിപ്പിച്ചെങ്കിലും 5മിനിറ്റു കഴിഞ്ഞു ആ മനുഷ്യൻ വീണ്ടുമെന്നെ വിളിച്ചു ..അവനെക്കൊണ്ട് വീട്ടുകാർ മാപ്പ് പറയിപ്പിച്ചു ..വല്ലാത്ത അരിശം കടിച്ചമർത്തിയാണേലും അവൻ മാപ്പ് പറഞ്ഞു … പിന്നീടാ കുടുംബത്തോട് ഒന്നരമണിക്കൂറിലധികം സംസാരിച്ചു .. രാവിലെ മുതൽ വൈകീട്ട് വരെ ജൊലി ചെയ്തു തളർന്നു വന്നു കിടന്ന ആ മനുഷ്യൻ (പിതാവ് )ശരീരവേദന മറന്നു എന്നോട് സംസാരിച്ചു .. ഞാൻ വെയ്ക്കാൻ ശ്രമിച്ചിട്ട് പോലും അദ്ദേഹം സംസാരിച്ചു ..
ചില സംസാരങ്ങൾ ചിലർ പറയുമ്പോൾ കേട്ടിരിക്കുക എന്നത് അവർക്ക് കിട്ടുന്ന വലിയ ആശ്വാസമാണ് ..
ഒരു നല്ല സുഹൃത്തിനോട് എന്ന പോലെ ആ മനുഷ്യൻ അയാളുടെ ജീവിതം തേങ്ങിയും ചിരിച്ചും കരഞ്ഞും ആവേശത്തോടെയുമൊക്കെ എന്റടുത്തു സംസാരിച്ചു … ഞാനതൊക്കെ ശ്രദ്ധയോടെ കേട്ടിരുന്നു .. മകന്റെ ഇത്തരം പ്രവർത്തികൾ കാരണം അദ്ദേഹമനുഭവിക്കുന്ന വിഷമം എനിക്ക് വല്ലാതെ കൊണ്ട് ..ആ പിതാവെന്നോടു ഒരുപാട് മാപ്പ് പറഞ്ഞു .. മകൻ സ്നേഹത്തോടെ ഒരു നോട്ടം പോലും നോക്കാത്തതിന്റെ വിങ്ങൽ ആ മനുഷ്യനെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു ?
ഞാൻ പറഞ്ഞു ..മകനെ പറഞ്ഞു തിരുത്താൻ പറ്റുമെങ്കിൽ ശ്രമിക്കുക ..അല്ലെങ്കിൽ അവൻ സ്വയം പടിക്കട്ടെ സമയം കൊടുക്കാം ..എന്ന് .. [x] ഞാൻ കമെന്റ് ഇട്ട മകനോട് പറഞ്ഞത് ഇത്രമാത്രമാണ് .. സ്വന്തം മാതാപിതാക്കളോട് സ്നേഹത്തോടെ ഒരു വാക്കുപോലും സംസാരിയ്ക്കാൻ കഴിയാത്ത നീ ആണോ ഫേസ്ബുക്കിൽ വന്നു മതത്തിന്റെ പേരിൽ അതിനെ വിമര്ശിക്കുന്നവന്റെ വാപ്പയെ കൊല്ലാൻ നടക്കുന്നത് .. അവനൊന്നും പറയാനില്ലായിരുന്നു ☺️
ഇത് തന്നെ ആണ് സോഷ്യൽ മീഡിയയിൽ മതതീവ്രവാദം പറയുന്ന മാന്യതയില്ലാത്ത രീതിയില് പടച്ചോന്റെ ഗുണ്ടകളായിറങ്ങുന്ന സ്ത്രീകളെ തട്ടമിടീക്കാനും നരകത്തിലിട്ടു പൊരിക്കാനുമിറങ്ങുന്ന വേശ്യാവിളികൾ കൊണ്ടവരെ പൂമാലയിടുന്ന മനുഷ്യരോടും എനിക്ക് പറയാനുള്ളത് ..
ആദ്യം നിങ്ങളിലേക്ക് നിങ്ങൾ നോക്കുക ..എന്നിട്ട് ഇറങ്ങുക …\ മനുഷ്യർ സ്വതന്ത്രരാണ് ..സ്നേഹം കൊണ്ട് നിങ്ങൾ നിങ്ങളെ പരിചയപ്പെടുത്തുക ..വെറുപ്പിന്റെയും ഒറ്റപ്പെടുത്തലിന്റെയും തെറിയഭിഷേഖ്ങ്ങൾ കൊണ്ടാവുമ്പോൾ മനുഷ്യർക്കൊരിക്കലും മനുഷ്യരായി ചിന്തിക്കാനാവില്ല … മതമല്ല ജീവിതം ..
ഭീഷണിപ്പെടുത്തിയവന്റെ വീട്ടിലേക്കു സ്നേഹത്തോടെ ക്ഷണം കിട്ടിയ ഒരാൾ ഞാനായിരിക്കും ..ഭീഷണിപ്പെടുത്തിയവനേ മോനെ എന്ന് വിളിച്ചു സ്നേഹോപദേശം കൊടുത്തൊരാളും ഞാനായിരിക്കും ?നീ ഇത്രേയുള്ളൂ എന്ന് ചോദിക്കുന്നവരുണ്ടാവും .. ചിലപ്പോഴൊക്കെ മനുഷ്യർ ഇത്രേയുള്ളൂ ☺️ ഈ കേസ് ഞാനിവിടെ വിടുന്നു ..കൊച്ചു പിള്ളേരാണ് ..മതമെന്താണെന്നു പോലുമറിയാത്ത പിള്ളേര് ..അറിയാത്തതു കൊണ്ട് മാത്രമാണ് അതിന്റെ പേരിൽ ആയുധമെടുക്കാനും വെറുപ്പ് പടർത്താനുമിറങ്ങുന്നത് ☺️? നന്മയുണ്ടാവട്ടെ ❤️
മനുഷ്യരാവട്ടെ ❤️മാനവികത പടരട്ടെ.
Post Your Comments