
നെയ്പ്യിഡോ: മ്യാൻമർ സൈന്യം 11 വിപ്ലവകാരികളെ കത്തിച്ചു കൊന്നു. സാഗൈങ്ങ് മേഖലയിൽ, ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി, ഞാൻ മറ്റ് സൈനികർ ആക്രമിക്കപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായാണ് സൈന്യം വിപ്ലവകാരികളെ തിരഞ്ഞു പിടിച്ച് കൊന്നത്. പീപ്പിൾസ് ഡിഫൻസ് ഫോഴ്സ്, അഥവാ, പിഡിഎഫ് എന്ന സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
പുക വരുന്നത് കണ്ട് സമീപത്തുള്ള ഗ്രാമവാസികൾ ചെന്നു നോക്കിയപ്പോൾ, കത്തിക്കരിഞ്ഞ 11 മൃതദേഹങ്ങളാണ് കണ്ടത്. കയറിനു പകരം, കേബിൾ ഉപയോഗിച്ചാണ് അവരുടെ കൈകാലുകൾ ബന്ധിച്ചിരുന്നത്. മൃഗീയമായ പീഡനത്തിന് വിധേയരാക്കിയ ശേഷം ഇവരെ ജീവനോടെ കത്തിച്ചു കൊന്നതാണെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, ഓങ്ങ് സാൻ സൂചിയെ പട്ടാള അട്ടിമറി നടത്തി മ്യാൻമർ സൈന്യം പുറത്താക്കിയിരുന്നു. സൂചിയെ അധികാരത്തിലെത്തിക്കാനും ജനാധിപത്യം പുനസ്ഥാപിക്കാനും വേണ്ടി കടുത്ത പ്രക്ഷോഭമാണ് മ്യാൻമറിൽ നടത്തുന്നത്. എന്നാൽ ഉരുക്കുമുഷ്ടി കൊണ്ടു വിപ്ലവകാരികളെ അടിച്ചമർത്തുകയാണ് സൈന്യത്തിന്റെ രീതി
Post Your Comments