
കോഴിക്കോട്: പോലീസ് യൂണിഫോമിൽ വനിതാ എസ്‌ഐ നടത്തിയ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് വിവാദമാകുന്നു. കോഴിക്കോട് ജില്ലയിലെ പോലീസ് സ്‌റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ ഔദ്യോഗിക യൂണിഫോമിൽ പ്രതിശ്രുത വരനുമൊത്ത് നടത്തിയസേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
യൂണിഫോമിലെ രണ്ട് സ്റ്റാറുകളും സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്‌ഐ ആയിരിക്കെ ലഭിച്ച മെഡലുകളും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്‌ഐ സേവ് ദി ഡേറ്റ് നടത്തിയത്. ചിത്രങ്ങൾ പോലീസ് സേനയ്‌ക്ക് ആകെ നാണക്കേടായിരിക്കുകയാണ്. സംഭവത്തിനെതിരെ പോലീസുകാർക്കിടയിൽ നിന്ന് തന്നെ പ്രതിഷേധം ശക്തമായി.
പരസ്യവിചാരണ: പരാതി മുഖ്യമന്ത്രി വലിച്ചുകീറി, ആരോപണവുമായി പെൺകുട്ടിയുടെ പിതാവ്
പോലീസുകാർ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളിൽ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകൾ ഉപയോഗിക്കാൻ പാടില്ലെന്ന് ടിപി സെൻകുമാർ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ നിർദ്ദേശം നൽകിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തിപരമായ അക്കൗണ്ടിൽ ഔദ്യോഗിക മേൽവിലാസം, വേഷം തുടങ്ങിയ ഉപയോഗിച്ച് ചെയ്യുന്ന നിയമവിരുദ്ധ പ്രവൃത്തികൾക്ക് ഔദ്യോഗിക പരിരക്ഷ ഉണ്ടായിരിക്കില്ലെന്നും നിർദേശത്തിൽ പറയുന്നു. അതിനാൽ ഈ ഫോട്ടോഷൂട്ട് ഗുരുതര അച്ചടക്കലംഘനമായാണ് പോലീസ് കണക്കാക്കുന്നത്.
Post Your Comments