ജീവനക്കാർക്ക് നൽകാൻ യൂണിഫോം തികയാതെ വന്നതോടെ ബദൽ മാർഗ്ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എയർലൈനായ വിസ്താര. വയലറ്റ് നിറത്തിലുള്ള യൂണിഫോമാണ് വിസ്താരയിലെ ജീവനക്കാരുടേത്. എന്നാൽ, 10 ശതമാനം ക്യാബിൻ ക്രൂവിന് യൂണിഫോം തികയാതെ വന്നതോടെ, താൽക്കാലിക യൂണിഫോമാണ് നൽകിയിരിക്കുന്നത്. ഇതോടെ, കറുത്ത നിറത്തിലുള്ള ട്രൗസറും പോളോ ടീ-ഷർട്ടുമാണ് ജീവനക്കാർക്ക് വിതരണം ചെയ്തിട്ടുള്ളത്.
വിതരണത്തിലെ പ്രശ്നങ്ങളും ജീവനക്കാരുടെ എണ്ണവും വർദ്ധിച്ചതോടെയാണ് ഇത്തരത്തിലൊരു ബുദ്ധിമുട്ട് വിസ്താരയ്ക്ക് നേരിടേണ്ടി വന്നത്. പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, വിതരണക്കാരുമായി പുതിയ കരാറിൽ എത്തിയിട്ടുണ്ടെന്നും വിസ്താര വ്യക്തമാക്കി. നിലവിൽ, വിസ്താരയിൽ 2,100 ക്യാബിൻ ക്രൂ ആണ് ജോലി ചെയ്യുന്നത്. ഇതിൽ 200 ഓളം ജീവനക്കാരെയാണ് ഇനി മുതൽ താൽക്കാലിക യൂണിഫോമിൽ കാണപ്പെടുക. താൽക്കാലിക യൂണിഫോമാണെങ്കിലും , എല്ലാ ക്യാബിൻ ക്രൂവിന്റെയും ശ്രദ്ധ ലോകത്തര ഉപഭോക്തൃ സേവനം നൽകുന്നതിൽ തുടരുമെന്ന് വിസ്താര അറിയിച്ചു.
Also Read: തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കരുതെന്ന് പറയുന്നതിന് പിന്നിൽ
Post Your Comments