തിരുവനന്തപുരം: കെഎസ്ആർടിസി വനിത കണ്ടക്ടർമാരുടെ യൂണിഫോമിൽ പുതിയ മാറ്റങ്ങൾ. യൂണിഫോം ചുരിദാർ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി. ഇതോടെ, താല്പര്യമുള്ള കണ്ടക്ടർമാർക്ക് പാന്റ്സും ഷർട്ടും ധരിക്കാവുന്നതാണ്. എന്നാൽ, ഓവർ കോട്ട് നിർബന്ധമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. യൂണിഫോമിൽ ലിംഗ സമത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കാക്കി നിറത്തിലാണ് പുതിയ യൂണിഫോം.
കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ചപ്പോൾ വനിതകൾക്ക് ചുരിദാറും ഓവർകോട്ടുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ബസിൽ ജോലി ചെയ്യുമ്പോൾ ചുരിദാറിനെക്കാൾ പാന്റ്സും ഷർട്ടുമാണ് സൗകര്യമെന്ന് ചൂണ്ടികാട്ടി കുറച്ചു ജീവനക്കാർ സിഎംഡിക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പുതുക്കിയ ഉത്തരവ് പുറത്തിറക്കിയത്.
Also Read: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം, തിരുവനന്തപുരത്ത് മഴ
Post Your Comments