KottayamNattuvarthaLatest NewsKeralaNews

ജനിച്ചത് ഒരുമിച്ച്, കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയതും ഒരുമിച്ച്: അപൂർവതയായി ഇരട്ടസഹോദരിമാർ

കോട്ടയം: ഇരട്ടസഹോദരിമാർ ഒരേ ദിവസം ഒരുമിച്ച് കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ ശ്രീപ്രിയയയും ശ്രീലക്ഷ്മിയുമാണ് നവംബർ 29ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഒരേസമയം കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. കാരിത്താസ്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. റെജി ദിവാകർ ഈ അപൂർവ്വ വാർത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

പട്ടാളത്തിൽ ജോലിചെയ്തിരുന്ന ചന്ദ്രശേഖരൻനായരുടേയും ടീച്ചറായ അംബിക ദേവികയുടേയും ഇരട്ട കൺമണികളായി 1995 ഒക്ടോബർ 11നാണ് ശ്രീപ്രിയയുടെയും ശ്രീ ലക്ഷ്മിയുടെയും ജനനം. വളർന്നപ്പോഴും പരസ്പരം തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന ഇവരുടെ വസ്ത്രധാരണം പോലും ഒരുപോലെയായിരുന്നു.

ഈ ഡാം കേരളത്തിലാണ് നിൽക്കുന്നത് എന്ന കാര്യം തമിഴ്നാട് മറക്കരുത് എന്നെങ്കിലും ശബ്ദമുയർത്തി പറയാൻ സർക്കാർ തയാറാകണം: വിനയൻ

അമ്മ ദേവകി ജോലി ചെയ്തിരുന്ന മലപ്പുറത്തായിരുന്നു ശ്രീപ്രിയയുടെയും ശ്രീ ലക്ഷ്മിയുടെയും സ്കൂൾ വിദ്യാഭ്യാസം. ഉപരിപഠനത്തിന്റെ സമയമായപ്പോഴും ഒരുമിച്ച് ബികോമിന് ചേർന്നു. പിന്നാലെ ചാർട്ടേഡ് അക്കൗണ്ടന്റ് കോഴ്സിനും ഒരുമിച്ച് തന്നെയായിരുന്നു ഇരുവരും പഠിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button